ETV Bharat / city

വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍ - കെ.കെ. ശൈലജ

പഠനത്തെ സംബന്ധിച്ചും അല്ലാതെയും മാനസിക സമ്മര്‍ദം നേരിടുന്ന കുട്ടികൾക്ക് ദിശാ നമ്പറായ 1056 ലും ജില്ലാ മാനസിക ആരോഗ്യ പദ്ധതി കേന്ദ്രങ്ങളിലും വിളിക്കാം

Child mental health  വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ്  കെ.കെ. ശൈലജ  kk shyalaja
വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍
author img

By

Published : Jun 25, 2020, 6:07 PM IST

തിരുവനന്തപുരം: വിദ്യാർഥികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ മാനസിക-സാമൂഹ്യ ആരോഗ്യപദ്ധതിയുമായി സർക്കാർ. ലോക്ക് ഡൗൺ, പഠന സംബന്ധ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്ക് ദിശാ നമ്പറായ 1056 ലും ജില്ലാ മാനസിക ആരോഗ്യ പദ്ധതി കേന്ദ്രങ്ങളിലും വിളിക്കാമെന്ന് ആരോഗ്യ-സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

എസ്.എസ്.എൽ.സി, പ്ലസ് ടു ഉൾപ്പെടെയുള്ള പരീക്ഷാഫലങ്ങൾ ഉടൻ വരാനിരിക്കുന്ന സാഹചര്യത്തിൽ മാനസിക ബുദ്ധിമുട്ടുകളും വിഷാദവും ഉത്കണ്ഠയുമുള്ളവർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി അഭ്യർഥിച്ചു. ഇക്കാര്യത്തിൽ രക്ഷിതാക്കളും ശ്രദ്ധപുലർത്തണമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തോടനുബന്ധിച്ച് 'ഒറ്റക്കല്ല, ഒപ്പമുണ്ട്' ക്യാമ്പയിനിന്‍റെ ഭാഗമായി വിവിധ മേഖലകളിൽ മാനസിക സമ്മർദം കുറയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നതായും മന്ത്രി വ്യക്തമാക്കി.

ആരോഗ്യവകുപ്പും വനിതാ-ശിശു വികസന വകപ്പും വിവിധ എൻ.ജി.ഒകളുമായി സഹകരിച്ച് കൗൺസിലർമാരെ ഒരുമിപ്പിച്ച് മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള നടപടികളെടുക്കുന്നുണ്ട്. കൊവിഡ് കാലത്ത് ജനുവരി മുതൽ അഞ്ചുലക്ഷത്തിലേറെപ്പേർക്ക് കൗൺസിലിങ് നൽകിയിട്ടുണ്ട്. ക്വാറന്‍റൈനില്‍ പോകുന്നവരെ അങ്ങോട്ടുവിളിച്ച് ആത്മവിശ്വാസം പകരുകയും ആവശ്യങ്ങൾ ചോദിച്ചുമനസിലാക്കുകയും ചെയ്തിട്ടുണ്ട്.

കുട്ടികളുടെ മാനസിക സംഘർഷങ്ങൾ അഭിമുഖീകരിക്കാൻ താഴെത്തട്ടിൽ അങ്കണവാടി, ആശാ വർക്കർമാരുടെ സേവനവും ഉപയോഗപ്പെടുത്തും. സ്‌കൂളുകളിലെ കൗൺസിലർമാരുടെ സേവനവും ഉപയോഗപ്പെടുത്തും. ജില്ലാ അടിസ്ഥാനത്തിൽ മാനസികാരോഗ്യ പദ്ധതികൾക്ക് ഹെൽപ്പ്‌ലൈൻ ഉണ്ടെങ്കിലും സംസ്ഥാനതലത്തിൽ ഏകീകൃതമായി ഈ സേവനം ഉപയോഗിക്കാൻ ദിശാ ഹെൽപ്‌ലൈൻ (1056) തന്നെ വിദ്യാർഥികൾക്ക് ഉപയോഗിക്കാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.