തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ (Child Adoption Case) കേസില്‍ ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ (Shiju Khan, General Secretary of Child Welfare Committee) കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അനുപമ മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. നടന്നത് കുട്ടിക്കടത്താണ് (Trafficking of children). ലൈസന്‍സില്ലാത്ത ശിശുക്ഷേമ സമിതി എങ്ങനെ കുഞ്ഞിനെ ദത്ത് നല്‍കിയെന്നും അനുപമ ചോദിച്ചു.
ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അനുപമ നടത്തുന്ന സമരം രണ്ടാഴ്‌ചയോട് അടുക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഷിജുഖാനെതിരെ ക്രിമില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവുമായി അനുപമ രംഗത്തു വന്നത്.
അതേസമയം അനുപമയുടേതെന്ന് കരുതുന്ന ആന്ധ്രയിലുള്ള കുഞ്ഞിനെ കേരളത്തില്‍ നിന്നുള്ള സംഘം ഏറ്റുവാങ്ങി. കുഞ്ഞുമായി ഞായറാഴ്‌ച രാത്രിയോടെ സംഘം തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നത്. കുഞ്ഞിനെ കാണാന്‍ കഴിയുമെന്നതില്‍ അനുപമ സന്തോഷം പ്രകടിപ്പിച്ചു.
READ MORE: Child Adoption Case| നടന്നത് കുട്ടിക്കടത്ത്; ഷിജുഖാനെ അറസ്‌റ്റ് ചെയ്യണമെന്ന് അനുപമ