തിരുവനന്തപുരം : കേരളത്തിന്‍റെ എല്ലാ വികസനങ്ങള്‍ക്കും പ്രതിപക്ഷം തുരങ്കം വയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്‌തുതാവിരുദ്ധമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പ്രകോപനമുണ്ടാക്കി സംഘര്‍ഷത്തിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നല്ല കാര്യങ്ങള്‍ വരുമ്പോള്‍ അട്ടിമറിക്കാന്‍ വലത് ശക്തികള്‍ ശ്രമിക്കുന്നു. കേരളത്തിന്‍റെ നല്ല ഭാവിക്കുള്ള ഒരു വിഷയവും പ്രതിപക്ഷം ഉയര്‍ത്തിയിട്ടില്ല. ഒരു പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചാല്‍ നടപ്പാക്കുക തന്നെ ചെയ്യും. എല്‍.ഡി.എഫ് പറഞ്ഞാല്‍ പറഞ്ഞത് ചെയ്യും. ജനങ്ങള്‍ക്ക് എല്‍.ഡി.എഫിനെ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: യുക്രൈനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കണം: മുഖ്യമന്ത്രി
അതേസമയം സ്വർണക്കടത്ത് കേസിനെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് എത്ര ഏജന്‍സികളാണ് അന്വേഷിച്ചത്. എന്നാല്‍ ആരാണ് സ്വര്‍ണം കൊടുത്തുവിട്ടത്, ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നത് എന്നീ രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെന്ന് നിയമസഭയില്‍ നടന്ന നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.