ETV Bharat / city

സ്‌പ്രിംഗ്ലര്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ചെന്നിത്തല - സ്‌പ്രിംഗ്ലര്‍ ഇടപാട്

സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

chennithala latest news  ചെന്നിത്തല വാര്‍ത്തകള്‍  സ്‌പ്രിംഗ്ലര്‍ ഇടപാട്  chennithala on sprinklre.
സ്‌പ്രിംഗ്ലര്‍ ഇടപാടില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് െചന്നിത്തല
author img

By

Published : Apr 21, 2020, 4:03 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ സ്പ്രിംഗ്ലറുമായി ചര്‍ച്ച നടത്തിയിരുന്നുവോ എന്ന് വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പഴയ ഉള്‍പ്പാര്‍ട്ടി പ്രശ്‌നം വീണ്ടുമുയര്‍ത്തി സ്പ്രിംഗ്ലറില്‍ നിന്ന് മുഖ്യമന്ത്രിക്ക് തലയൂരാനാകില്ല. ഇത് സുതാര്യമായിരുന്നെങ്കില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് ഇക്കാര്യം കേരളത്തിലെ ജനങ്ങളോട് ഇതുവരെ വെളിപ്പെടുത്താന്‍ തയ്യാറായില്ല.

സ്‌പ്രിംഗ്ലര്‍ ഇടപാടില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ചെന്നിത്തല

ഇടപാടില്‍ അടിമുടി ദുരൂഹതയാണ്. മുഖ്യമന്ത്രിക്ക് കള്ളം കയ്യോടെ പിടികൂടിയതിലുള്ള ജാള്യതയാണ്. താന്‍പറയുന്നത് തെറ്റെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിക്കോ ഐ.ടി സെക്രട്ടറിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും രാജസ്ഥാനിലും അമേരിക്കന്‍ കമ്പനി ഡാറ്റ ശേഖരിക്കുന്നു എന്ന ആരോപണം പച്ചക്കള്ളമാണ്. രണ്ടിടത്തും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് ഡാറ്റ ശേഖരിക്കുന്നത്. സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആറ് ബാറുകള്‍ക്ക് പുതുതായി അനുമതി നല്‍കിയത് അസാധാരണ കാലത്തെ അസാധാരണ സംഭവം എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പരിഹാസം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.