തിരുവനന്തപുരം: അഴിമതി ആരോപണങ്ങൾ അക്കമിട്ട് പറഞ്ഞ് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങളിൽ ക്ഷോഭമല്ല വ്യക്തമായ മറുപടിയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് ദേശദ്രോഹ കുറ്റം വരെ ചുമത്താവുന്ന ആരോപണമാണുണ്ടായതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. പാർട്ടി സെക്രട്ടറിയുടെ മകനെതിരെയും ഗുരുതര ആരോപണമാണ് ഉണ്ടായത്. ഇക്കാര്യങ്ങളിൽ വ്യക്തമായ മറുപടിയാണ് ജനങ്ങൾ ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു. പ്രതിപക്ഷം സാങ്കല്പികമായ കെട്ടുകഥയുണ്ടാക്കി അപവാദം പ്രചരിപ്പിക്കുകയാണെന്ന് പറയുമ്പോഴും പ്രതിഷേധങ്ങളിൽ മുഖ്യമന്ത്രി അസ്വസ്ഥനും ക്ഷുഭിതനുമാകുകയാണെന്നും ചെന്നിത്തല കത്തിൽ കൂട്ടിച്ചേർത്തു.
അഴിമതി ആരോപണങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത് - പ്രതിപക്ഷ നേതാവ്
പാർട്ടി സെക്രട്ടറിയുടെ മകനെതിരെയും ഗുരുതര ആരോപണമാണ് ഉണ്ടായത്. ഇക്കാര്യങ്ങളിൽ വ്യക്തമായ മറുപടിയാണ് ജനങ്ങൾ ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു.