സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കിഫ്ബിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കിഫ്ബി; സര്‍ക്കാരിനെതിരെ ആരോപണവുമായി ചെന്നിത്തല കിഫ്ബിയുടെ ധനസമാഹരണത്തിനായി പുറത്തിറക്കിയ മസാലബോണ്ട് കൂടുതലും നേടിയത് എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി അടുത്ത ബന്ധമുള്ള കമ്പനിയാണെന്നും ദുരൂഹതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. എറണാകുളം ഡിസിസി ഓഫിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തു വിട്ടു. കേരള അടിസ്ഥാന വികസന നിക്ഷേപ ബോര്‍ഡ് അഥവ കിഫ്ബി സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായാണ് മസാല ബോണ്ടിറക്കിയത്. 2150 കോടി ഇങ്ങനെ നേടി. ഈ തുക കനേഡിയന്‍ കമ്പനിയായ ലാവലിനുമായി അടുത്ത ബന്ധമുള്ള സി ഡി പി ക്യൂ എന്ന സ്ഥാപനത്തില്‍ നിന്നാണ് സമാഹരിച്ചത്. പിണറായി മുഖ്യമന്തിയായിരിക്കുമ്പോള്‍ ലാവലിന്‍ ബന്ധമുള്ള കമ്പനിക്ക് എങ്ങനെ ബോണ്ട് വാങ്ങാന്‍ കഴിഞ്ഞുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇക്കാര്യത്തില്‍ വലിയ അഴിമതിയാണ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.