ETV Bharat / city

KM Basheer's Death Case : ജഡ്‌ജിയില്ല, കുറ്റപത്രം വായിക്കുന്നത് അടുത്ത വർഷത്തേക്ക് നീട്ടി - ജഡ്‌ജിയില്ല കെഎം ബഷീര്‍ കുറ്റപത്രം മാറ്റി

Journalist KM Basheer's death Case : കുറ്റപത്രം വായിക്കുന്നതിന് മുന്നോടിയായിട്ടുള്ള പ്രാഥമിക വാദം നടത്താന്‍ സമയം വേണമെന്നാണ് പ്രതിഭാഗത്തിൻ്റെ ആവശ്യം

journalist km basheer death latest  chargesheet hearing on km basheer death postponed  കെഎം ബഷീര്‍ മരണം കുറ്റപത്രം വായിക്കുന്നത് മാറ്റി  ജഡ്‌ജിയില്ല കെഎം ബഷീര്‍ കുറ്റപത്രം മാറ്റി  ബഷീര്‍ മരണം വിചാരണ നടപടി
Journalist KM Basheer's death: ജഡ്‌ജിയില്ല, കുറ്റപത്രം വായിക്കുന്നത് അടുത്ത വർഷത്തേക്ക് മാറ്റി
author img

By

Published : Dec 1, 2021, 7:38 PM IST

തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം ബഷീര്‍ കൊല്ലപ്പെടാനിടയായ കേസിൻ്റെ കുറ്റപത്രം വായിക്കുന്നത് അടുത്ത വർഷത്തേക്ക് മാറ്റി. ജഡ്‌ജി ബുധനാഴ്‌ച ലീവ് ആയതിനാലാണ് കേസ് നടപടികൾ പരിഗണിക്കുന്നത് തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി നീട്ടിയത്. 2022 ഫെബ്രുവരിയില്‍ കോടതി കേസ് പരിഗണിക്കും.

കുറ്റപത്രം വായിക്കുന്നതിന് മുന്നോടിയായിട്ടുള്ള പ്രാഥമിക വാദം നടത്താന്‍ സമയം വേണമെന്നാണ് പ്രതിഭാഗത്തിൻ്റെ ആവശ്യം. ഇത് പരിഗണിച്ച ശേഷമാകും കോടതി കുറ്റപത്രം വായിക്കുക. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവരാണ് കേസിലെ പ്രതികൾ.

Read more: PERIYA MURDER CASE: പെരിയ ഇരട്ടക്കൊലപാതകം; ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച്‌ സി.പി.എം പ്രാദേശിക നേതാക്കള്‍ അറസ്‌റ്റിൽ

കെ.എം ബഷീർ കൊല്ലപ്പെട്ട കവടിയാർ-മ്യൂസിയം റോഡിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറണം എന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹർജി കാരണം കോടതി നടപടികൾ വിചാരണ കോടതിക്ക് കൈമാറാൻ കഴിയാതെ ഒരു വർഷം നീണ്ടുപോയിരുന്നു. 2019 ഓഗസ്‌റ്റ് മൂന്നിന് പുലർച്ചെയാണ് മ്യൂസിയത്തിന് സമീപത്ത് വച്ച് മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ വാഹനം ഇടിച്ച് കൊല്ലപ്പെട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.