ETV Bharat / city

Declaration of Wild Boar as Vermin| കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളം ; നിരസിച്ച് കേന്ദ്രം

author img

By

Published : Nov 22, 2021, 7:37 PM IST

കാട്ടുപന്നി ആക്രമണം (Wild boar attack) വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നായിരുന്നു (Declaration of Wild Boar as Vermin) കേരളത്തിന്‍റെ ആവശ്യം

Declaration of Wild Boar as Vermin  Centre rejects Kerala's request  permission to cull wild boars  AK Saseendran  kerala forest minister  Union Environment Ministry  Bhupender Yadav  Wild boar attack  കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം  കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്രം  കാട്ടുപന്നി ആക്രമണം  ഭുപേന്ദര്‍ യാദവ്  കേന്ദ്ര പരിസ്ഥിതി മന്ത്രി  എകെ ശശീന്ദ്രന്‍  വനംമന്ത്രി
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്രം

തിരുവനന്തപുരം : കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന (Declaration of Wild Boar as Vermin) സംസ്ഥാന സര്‍ക്കാരിന്‍റെ അപേക്ഷ തള്ളി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം (Centre rejects Kerala's request). പൗരന്മാര്‍ക്ക് നിയന്ത്രണമില്ലാതെ കാട്ടുപന്നിയെ വേട്ടയാടാനുള്ള അനുമതി നല്‍കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം.

വിഷയത്തില്‍ മറ്റ് പരിഹാരങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി (Union Environment Ministry) ഭുപേന്ദര്‍ യാദവ് (Bhupender Yadav) അറിയിച്ചതായി വനംമന്ത്രി (kerala forest minister) എ.കെ ശശീന്ദ്രന്‍ (AK Saseendran) അറിയിച്ചു.

Also read: മൂന്നാറിലെ എസ്റ്റേറ്റ് മേഖലയിൽ കാട്ടാന ശല്യം രൂക്ഷം; ആനപ്പേടിയിൽ തോട്ടം തൊഴിലാളികൾ

സംസ്ഥാനത്തിന്‍റെ വനാതിര്‍ത്തികളിലെ ഗ്രാമങ്ങളില്‍ കാട്ടുപന്നി ശല്യം (Wild boar attack) വര്‍ധിക്കുകയാണെന്ന് കേന്ദ്രമന്ത്രിയെ നേരില്‍ കണ്ട് വനംമന്ത്രി അറിയിച്ചു. കാട്ടുപന്നി ആക്രമണത്തില്‍ കൃഷി നശിക്കുകയാണ്. കര്‍ഷകരുടെ ഉപജീവന മാര്‍ഗത്തെ ഇത് ബാധിക്കുന്നുണ്ട്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ജനവാസ മേഖലയിലേക്ക് കാട്ടാനകള്‍ ഉള്‍പ്പടെ വന്യജീവികള്‍ എത്തുന്ന സംഭവങ്ങള്‍ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് തടയാന്‍ ശാസ്‌ത്രീയ മാര്‍ഗങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. വിഷയം വിശദമായി ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഉടന്‍ പരിഹാരം കണ്ടെത്തുമെന്നും എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം, കൃഷിയിടത്തില്‍ വച്ച് കാട്ടുപന്നിയെ കൊല്ലാന്‍ ഈ വര്‍ഷം ജൂലൈയില്‍ ഹൈക്കോടതി അനുവാദം നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.