തിരുവനന്തപുരം: സംസ്ഥാനത്തിന് 10,07,570 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. തിരുവനന്തപുരത്ത് 3,41,160 ഡോസ്, എറണാകുളത്ത് 3,96,640 ഡോസ്, കോഴിക്കോട് 2,69,770 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് അനുവദിച്ചത്.
എറണാകുളത്തേയും കോഴിക്കോട്ടേയും വാക്‌സിന്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് രാത്രിയോടെ വാക്‌സിന്‍ എത്തും. ലഭ്യമായ വാക്‌സിന്‍ എല്ലാ ജില്ലകളിലും എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരോഗ്യ വകുപ്പ് ആരംഭിച്ചു. വാക്‌സിന്‍ ക്ഷാമം മൂലം കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് വാക്‌സിനേഷന്‍ മുടങ്ങിയ അവസ്ഥയിലാണ്. കൂടുതല്‍ വാക്‌സിന്‍ എത്തിയതിനാല്‍ നാളെ മുതല്‍ വാക്‌സിനേഷന്‍റെ വേഗത വര്‍ധിക്കും.
സംസ്ഥാനത്ത് ഇതുവരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. 28 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്.
Read more: സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം ; ആറ് ജില്ലകളില്‍ കൊവിഷീല്‍ഡില്ല