ETV Bharat / city

കെ.ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം - uAE consulate

കേന്ദ്ര സര്‍ക്കാരിന്‍റെ അനുവാദമില്ലാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ പാടില്ലെന്നാണ് ചട്ടം. ഇതാണ് കെ.ടി.ജലീല്‍ ലംഘിച്ചതായി ആരോപണമുയര്‍ന്നിരിക്കുന്നത്.

കെ.ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം  enquiry against minister jaleel  കെ.ടി ജലീല്‍  സ്വര്‍ണക്കടത്ത്  uAE consulate  gold smuggling
കെ.ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം
author img

By

Published : Aug 22, 2020, 4:47 PM IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും ജലീല്‍ നിരവധി തവണ പാഴ്‌സലുകള്‍ കൈപ്പറ്റിയെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചോ എന്നാണ് പരിശോധന. കേന്ദ്ര ധനമന്ത്രാലയമാണ് അന്വേഷണം പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്‍റെ അനുവാദമില്ലാതെ മന്ത്രിമാര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ പാടില്ലെന്നാണ് ചട്ടം. ഇതാണ് കെ.ടി.ജലീല്‍ ലംഘിച്ചതായി ആരോപണമുയര്‍ന്നിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.