തിരുവനന്തപുരം: കൊവിഡ് സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായി ക്ഷേമ പെൻഷൻ ഉൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബിപിഎൽ അന്ത്യോദയ കാർഡുടമകൾക്ക് ആയിരം രൂപ വീതം വിതരണം ചെയ്യും. ചൊവ്വാഴ്‌ച മുതൽ ജൂൺ ആറ് വരെയാണ് വിതരണം ചെയ്യുക. അർഹരുടെ വീടുകളിൽ സഹകരണ ബാങ്ക് ജീവനക്കാർ തുക എത്തിച്ചു നൽകും. സംസ്ഥാനത്തെ 1,47,8236 കുടുംബങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കുന്നത്. റേഷൻ കാർഡിലെ ഗൃഹനാഥയ്ക്കാണ് സഹായത്തിന് അർഹതയുള്ളത്. മരണശേഷവും ഗൃഹനാഥയുടെ പേര് റേഷൻ കാർഡിൽ നിന്ന് നീക്കം ചെയ്യാത്ത കേസുകളിൽ, അർഹത ബോധ്യപ്പെടുന്ന പക്ഷം കാർഡിൽ പേരുള്ള മറ്റൊരു മുതിർന്ന കുടുംബാംഗത്തിന് തുക നൽകും. പണം കൈപ്പറ്റുന്നവർ മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല എന്ന് സത്യവാങ്‌മൂലം നൽകണം.
ബിപിഎൽ അന്ത്യോദയ കാർഡുടമകൾക്ക് ചൊവ്വാഴ്‌ച മുതൽ ആയിരം രൂപ വിതരണം ചെയ്യും - cash distribution for bpl
സംസ്ഥാനത്തെ 1,47,8236 കുടുംബങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കുന്നത്