ETV Bharat / city

കാർട്ടൂൺ മേഖലയിലെ അതുല്യ പ്രതിഭയെ നഷ്‌ടമായെന്ന് മുഖ്യമന്ത്രി - cartoonist yesudasan latest news

യേശുദാസൻ്റെ വരകളിലൂടെ കണ്ണോടിക്കുന്നവർക്ക് കേരള രാഷ്ടീയ ചരിത്രം വായിച്ചെടുക്കാനാകുമെന്ന് ഓർമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

കാർട്ടൂണിസ്റ്റ്  കാർട്ടൂണിസ്റ്റ് യേശുദാസൻ  യേശുദാസന്‍റെ മരണം  യേശുദാസന്‍റെ വിയോഗം  യേശുദാസന്‍റെ വിയോഗത്തിൽ അനുസ്‌മരിച്ച് സിഎം  കാർട്ടൂണിസ്റ്റ് യേശുദാസൻ വാർത്ത  കാർട്ടൂണിസ്റ്റ് യേശുദാസൻ മരണ വാർത്ത  മുഖ്യമന്ത്രിയുടെ അനുശോചന വാർത്ത  കാർട്ടൂണിസ്റ്റ് യേശുദാസൻ മരിച്ചു  cartoonist yesudasan death news  cartoonist yesudasan death latest news  cartoonist yesudasan news  cartoonist yesudasan death CM condolence  cartoonist yesudasan latest news  kerala death news latest
കാർട്ടൂൺ മേഖലയിലെ അതുല്യ പ്രതിഭയെ നഷ്‌ടമായെന്ന് മുഖ്യമന്ത്രി
author img

By

Published : Oct 6, 2021, 10:36 AM IST

തിരുവനന്തപുരം: കാർട്ടൂണിസ്റ്റ് യേശുദാസന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. യേശുദാസന്‍റെ നിര്യാണത്തിലൂടെ കാർട്ടൂൺ മേഖലയിലെ അതുല്യ പ്രതിഭയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തന്‍റെ വരകളിൽ ഒരു കാലഘട്ടത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമല്ല നിർഭയം അഭിപ്രായങ്ങൾ രേഖപ്പെടുത്തുക കൂടിയാണ് യേശുദാസൻ ചെയ്‌തത്. സമഗ്ര സംഭാവനക്കുള്ള കേരളത്തിലെ ഏറ്റവും വലിയ മാധ്യമ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത് സാമൂഹ്യ പ്രതിബദ്ധതയുള്ള സമ്പൂർണ മാധ്യമപ്രവർത്തകനാണ് അദ്ദേഹം എന്നതിനുള്ള അംഗീകാരമായാണ്.

യേശുദാസൻ്റെ വരകളിലൂടെ കണ്ണോടിക്കുന്നവർക്ക് കേരള രാഷ്ടീയ ചരിത്രം വായിച്ചെടുക്കാനാകും. നർമ്മബോധത്തിലും അത് വരകളിലേക്ക് പകർത്തുന്നതിലും അസാധാരണമായ പ്രതിഭ സാന്നിധ്യമായിരുന്നു യേശുദാസൻ എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

READ MORE: കാർട്ടൂണിസ്റ്റ് സി.ജെ.യേശുദാസൻ അന്തരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.