ETV Bharat / city

കല്ലമ്പലത്ത് വാഹന പരിശോധനക്കിടെ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ

author img

By

Published : Apr 27, 2022, 7:30 AM IST

നാവായികുളത്ത്‌ നടത്തിയ വാഹന പരിശോധനക്കിടെ രണ്ടു കിലോ ഇരുന്നൂറ്‌ ഗ്രാം കഞ്ചാവുമായി ജിത്തുലാൽ, കിരൺ ജോയ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്

കല്ലമ്പലത്ത് വാഹന പരിശോധനക്കിടെ കഞ്ചാവ് വേട്ട  KALLAMBALAM CANNAB0IS INSPECTION 2 ARREST  CANNAB0IS INSPECTION IN KALLAMBALAM 2 ARREST  കല്ലമ്പലത്ത് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ  തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീം
കല്ലമ്പലത്ത് വാഹന പരിശോധനക്കിടെ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: കഞ്ചാവിന്‍റെയും സിന്തറ്റിക്ക് ഡ്രഗ്ഗിന്‍റെയും വിതരണത്തിന് എതിരായി പൊലീസ് നടത്തുന്ന ഡ്രൈവിന്‍റെ ഭാഗമായി കല്ലമ്പലം നാവായികുളത്ത്‌ വാഹന പരിശോധനക്കിടെ രണ്ടു കിലോ ഇരുന്നൂറ്‌ ഗ്രാം കഞ്ചാവുമായി രണ്ടു പേരെ പിടികൂടി. കടയ്ക്കാവൂർ ആനത്തലവട്ടം വിളയിൽ വീട്ടിൽ ജിത്തുലാൽ (21) ആനത്തലവട്ടം വയ്യമ്പള്ളി വീട്ടിൽ കിരൺ ജോയ് (21) എന്നിവരാണ് അറസ്റ്റിൽ ആയത്.

കഞ്ചാവ് കടത്താൻ ഉപയോഗിച്ച മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും കല്ലമ്പലം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കേരള തമിഴ്‌നാട് അതിർത്തി ഗ്രാമങ്ങളിൽ നിന്നും ശേഖരിക്കുന്ന കഞ്ചാവ് ഇരുചക്ര വാഹനങ്ങളിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ എത്തിച്ച്‌ കച്ചവടം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണിവർ.

ഇവരിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തുന്ന പ്രധാന സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. കല്ലമ്പലം ഐഎസ്‌എച്ച്ഒ ഐ. ഫിറോസിന്‍റെ നേതൃത്വത്തിൽ എസ്‌.ഐ ശ്രീലാൽ ചന്ദ്രശേഖരൻ എസ്‌.ഐ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.