ETV Bharat / city

പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ അമിത് ഷാ കേരളത്തിലേക്ക് - അമിത് ഷാ വാര്‍ത്തകള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് തടയിടാനുള്ള ബിജെപി ശ്രമത്തിന്‍റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി കിരണ്‍ റിജ്‌ജു എന്നിവര്‍ ഈ മാസം കേരളത്തിലെത്തും.

caa protest latest news  amit shah coming to kerala news  അമിത് ഷാ കേരളത്തില്‍  അമിത് ഷാ വാര്‍ത്തകള്‍  ബിജെപി കേരള
പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ അമിത് ഷാ കേരളത്തിലേക്ക്
author img

By

Published : Jan 5, 2020, 12:16 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനതിരെ സംസ്ഥാനത്ത് വ്യാപകമാകുന്ന പ്രതിഷേധങ്ങളെ ചെറുക്കാന്‍ കേന്ദ്ര നേതാക്കളെ കളത്തിലിറക്കാനൊരുങ്ങി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി കിരണ്‍ റിജ്‌ജു എന്നിവര്‍ ഈ മാസം കേരളത്തിലെത്തും.

ദേശീയ തലത്തില്‍ നടക്കുന്ന പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി പതിനഞ്ചിനു ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍ എത്തും. മലബാര്‍ മേഖലയില്‍ ബിജെപി സംഘടിപ്പിക്കുന്ന റാലിയില്‍ അമിത് ഷാ സംസാരിക്കും. എവിടെ റാലി നടത്തണമെന്ന കാര്യത്തില്‍ ബിജെപിയില്‍ അന്തിമ തീരുമാനമായിട്ടില്ല. പരമാവധി ആളുകളെ റാലിക്കെത്തിച്ച് ശക്തി തെളിയിക്കാനാണ് ബിജെപി ശ്രമം. രാജ്യവ്യാപകമായി ബിജെപി സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക യജ്ഞത്തിന്റെ ഭാഗമായി തിരുവനന്തപുരം വട്ടിയൂര്‍കാവില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കിരണ്‍ റിജ്‌ജു നിര്‍വഹിക്കും.

ന്യൂനപക്ഷങ്ങളെ ഭയപ്പാടിലാക്കി കോണ്‍ഗ്രസും സിപിഎമ്മും രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് ബിജെപി പ്രധാനമായും ആരോപിക്കുന്നത്. ഇത് ജനങ്ങളില്‍ എത്തിക്കാനാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്നലെ ചേര്‍ന്ന ബിജെപി ആര്‍എസ്എസ് നേതാക്കളുടെ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ ഇല്ലാത്തത് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും യോഗത്തില്‍ ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. ഇത് കേന്ദ്ര നേതൃത്വത്തേയും അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ കേന്ദ്രമന്ത്രിമാരേയും ദേശീയ നേതാക്കളെയും സംസ്ഥാനത്ത് എത്തിച്ച് സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രചരണം ചെറുക്കാമെന്ന കണക്കകൂട്ടലാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.

Intro:സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രചരണങ്ങള്‍ ചെറുക്കാന്‍ ബിജിപി. ജനുവരി പതിനഞ്ചിനു ശേഷം അമിത് ഷാ കേരളത്തില്‍ എത്തും.
Body:പൗരത്വ ഭേദഗതി നിയമത്തിനതിരെ സംസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഇതിനെ ശക്തമായി ചെറുക്കാനുളള തയാറെടുപ്പിലാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം. രാജ്യവ്യാപകമായി ബിജെപി സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക യജ്ഞത്തിന്റെ ഭാഗമായി ഇന്ന്തിരുവനന്തപുരത്തും പരിപാടി സംഗടിപ്പിക്കുന്നുണ്ട്. വട്ടിയൂര്‍കാവിലാണ് ജനസമ്പര്‍ക്ക യജ്ഞം സംഘടിപ്പിക്കുന്നത്. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവാണ് പരിപാടി ഉദ്ദ്ഘാടനം ചെയ്യുന്നത്.കൂടുതല്‍ കേന്ദ്രമന്ത്രിമാരേയും ദേശീയ നേതാക്കളെയും സംസ്ഥാനത്ത് എത്തിച്ച് സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രചരണം ചെറുക്കാമെന്ന കണക്കകൂട്ടലാണ് നേതൃത്വത്തിനുള്ളത്. ജനുവരി പതിനഞ്ചിനു ശേഷം അമിത് ഷാ തന്നെ കേരളത്തില്‍ റാലിക്കായി എത്തുന്നുണ്ട്. ദേശിയ തലത്തില്‍ നടക്കുന്ന പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിണ് അമിത്ഷാ കേരളത്തില്‍ എത്തുന്നത്. മലബാര്‍ മേഖലയില്‍ ബിജിപി സംഘടിപ്പിക്കുന്ന റാലിയില്‍ അമിത്ഷാ സംസാരിക്കും. എവിടെ റാലി നടത്തണമെന്ന കാര്യത്തില്‍ ബിജെപിയില്‍ അന്തിമ തീരുമാനമായിട്ടില്ല. പരമാവധി ആളുകളെ റാലിക്കെത്തിച്ച് ശക്തി തെളിയിക്കാനാണ് ബിജെപി ശ്രമം. ന്യൂനപക്ഷങ്ങളെ ഭയപ്പാടിലാക്കി കോണ്‍ഗ്രസും സിപിഎമ്മും രാഷ്ട്രീയ നേട്ടം കൊയ്യുാന്‍ ശ്രമിക്കുന്നുവെന്നാണ് ബിജിപി പ്രധാനമായും ആരോപിക്കുന്നത്. ഇത് ജനങ്ങളില്‍ എത്തിക്കാനാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്നലെ ചേര്‍ന്ന ബിജെപി ആര്‍എസ്എസ് നേതാക്കളുടെ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ ഇല്ലാത്തത് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും യോഗത്തില്‍ ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. ഇത് കേന്ദ്ര നേതൃത്വത്തേയും അറിയിച്ചിട്ടുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.