ETV Bharat / city

ബിജെപിയുടെ വെര്‍ച്വല്‍ റാലി നാളെ - ബിജെപി വാര്‍ത്തകള്‍

ഫെയ്സ് ബുക്ക്, യു ട്യൂബ്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വെർച്വൽ റാലി സംഘടിപ്പിക്കുന്നത്.

bjp virtual rally tommorrow  bjp virtual rally  bjp news  ബിജെപി വാര്‍ത്തകള്‍  വെർച്വൽ റാലി
ബിജെപിയുടെ വെര്‍ച്വര്‍ റാലി നാളെ
author img

By

Published : Jun 15, 2020, 3:38 PM IST

Updated : Jun 15, 2020, 4:46 PM IST

തിരുവനന്തപുരം: രണ്ടാം മോദി സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി സംഘടിപ്പിക്കുന്ന വെർച്വൽ റാലി കേരളത്തിൽ നാളെ നടക്കും. വൈകിട്ട് അഞ്ച് മണിക്ക് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യും. ഫെയ്സ് ബുക്ക്, യു ട്യൂബ്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വെർച്വൽ റാലി സംഘടിപ്പിക്കുന്നത്. ഇവയിലൂടെ കേരളത്തിലെ ആയിരക്കണക്കിന് പ്രവർത്തകർ റാലിയിൽ അണിനിരക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.

ഡൽഹിയിലും തിരുവനന്തപുരത്തുമായാണ് വെർച്വൽ റാലിയുടെ പ്രധാന വേദികൾ. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഡൽഹിയിൽ നിന്ന് റാലിയിൽ പങ്കെടുക്കും. റാലിയുടെ പ്രചാരണവും ഡിജിറ്റൽ രീതിയിലാണ്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ ശബ്ദത്തിലൂള്ള ഓൺലൈൻ മൈക്ക് അനൗൺസ്മെന്‍റ് പോസ്റ്റർ തുടങ്ങിയവയിലൂടെയാണ് പ്രചാരണം.

Last Updated : Jun 15, 2020, 4:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.