ETV Bharat / city

'കത്ത് ചുരുട്ടിമടക്കി പ്രതിപക്ഷ നേതാവിൻ്റെ മുഖത്ത് വലിച്ചെറിയണം'; വിഡി സതീശനെതിരെ കെ സുരേന്ദ്രന്‍ - വിഡി സതീശനെതിരെ കെ സുരേന്ദ്രന്‍

കാര്യമറിയാതെ ഗവർണറെ വിമർശിച്ച വിഡി സതീശൻ പരിഹാസ്യനായെന്ന് കെ സുരേന്ദ്രൻ

k surendran against vd satheesan  bjp state president on d litt controversy  k surendran on k rail  കെ സുരേന്ദ്രന്‍ ഡി ലിറ്റ് വിവാദം  വിഡി സതീശനെതിരെ കെ സുരേന്ദ്രന്‍  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ റെയില്‍
D Litt controversy: രാഷ്ട്രപതി പദത്തെ ഭരണപക്ഷവും പ്രതിപക്ഷവും അപമാനിച്ചുവെന്ന് കെ സുരേന്ദ്രന്‍
author img

By

Published : Jan 8, 2022, 5:40 PM IST

തിരുവനന്തപുരം: ഡി ലിറ്റ് നിഷേധിച്ച് വെള്ളക്കടലാസിൽ തരംതാണ കത്ത് ഗവർണർക്ക് അയയ്ക്കാൻ വൈസ് ചാൻസലർക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. കത്ത് ചുരുട്ടിമടക്കി പ്രതിപക്ഷ നേതാവിൻ്റെ മുഖത്ത് വലിച്ചെറിയണമെന്നും കാര്യമറിയാതെ ഗവർണറെ വിമർശിച്ച വി.ഡി സതീശൻ പരിഹാസ്യനായെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിക്കായി ബാറ്റ് ചെയ്യുന്നത് വി.ഡി സതീശൻ അവസാനിപ്പിക്കണം. വിസിയുടെ കത്ത് അമാന്യമാണ്. സർക്കാർ താൽപര്യമാണ് ഇതിലൂടെ വെളിച്ചത്തായത്. രാഷ്ട്രപതി പദത്തെ ഭരണപക്ഷവും പ്രതിപക്ഷവും അപമാനിച്ചതായും കെ സുരേന്ദ്രൻ ആരോപിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ മാധ്യമങ്ങളോട്

കൊവിഡ് കാലത്ത് ആരോഗ്യവകുപ്പ് നടത്തിയത് തീവെട്ടിക്കൊള്ളയാണ്. ഉറക്കമിളച്ച് ടീച്ചറമ്മ കൊള്ള നടത്തുകയായിരുന്നുവെന്നും മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ പരോക്ഷമായി വിമര്‍ശിച്ച് കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൊള്ള നടന്നത്. ഇതു വെളിച്ചത്ത് കൊണ്ടുവരാൻ സർക്കാർ ഏജൻസികളുടെ അന്വേഷണം മതിയാവില്ല.

കെ റെയിൽ സമരത്തിൽ കോൺഗ്രസിന് ആത്മാർത്ഥതയില്ലെന്നും കേന്ദ്രം അനുമതി നൽകില്ലെന്ന് ബോധ്യപ്പെട്ടിട്ടാണ് കോൺഗ്രസ് പദ്ധതിയെ എതിർക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കെ റെയിലിന് കേന്ദ്രം അനുമതി നൽകില്ല. ഹൈക്കോടതിയിലെ റെയിൽവേയുടെ നിലപാട് തീരുമാനിക്കുന്നത് ഏതെങ്കിലും അഭിഭാഷകനല്ല.

ഹൈക്കോടതിയിൽ അഫിഡവിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ഒരു പരാമർശം മാത്രമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഏതെങ്കിലും അഭിഭാഷകൻ സിപിഎം സമ്മർദത്തിനു വഴങ്ങി അത്തരമൊരു തീരുമാനം എടുത്താൽ അയാൾ കസേരയിൽ ഉണ്ടാവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Also read: D.Litt Controversy | ഡി ലിറ്റ് ശിപാർശ തള്ളി വിസി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.