തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കെട്ടിട നമ്പർ തട്ടിപ്പ് കേസിലെ യഥാർത്ഥ പ്രതികളെ ഭരണസമിതി സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു. 'ഇടതുപക്ഷ യൂണിയനിൽ അംഗങ്ങളായ ഉദ്യോഗസ്ഥരാണ് തട്ടിപ്പു നടത്തിയത്. എന്നാൽ കേസിൽ പ്രതിയാക്കിയിരിക്കുന്നത് താത്കാലിക ജീവനക്കാരെയാണെന്ന് ബിജെപി ആരോപിച്ചു'.
യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണ് ബിജെപിയുടെ ആവശ്യം. മേയർ ഉൾപ്പെടെ തട്ടിപ്പിന് ഒത്താശ ചെയ്യുകയാണ്. തട്ടിപ്പ് നടന്ന ദിവസം സിസിടിവി ക്യാമറകൾ പ്രവർത്തിച്ചില്ലെന്നു പറഞ്ഞാൽ അംഗീകരിക്കാനാകില്ലെന്നും ബിജെപി ചൂണ്ടിക്കാട്ടി.
യഥാർത്ഥ പ്രതികളെ പിടികൂടിയില്ലെങ്കിൽ വലിയ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. ഏറെ അനിശ്ചിതത്വത്തിന് ഒടുവിലാണ് സംഭവത്തിൽ രണ്ടു താത്കാലിക ജീവനക്കാരെയും രണ്ട് ഇടനിലക്കാരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
Also read:തിരുവനന്തപുരം നഗരസഭ കെട്ടിട നമ്പർ തട്ടിപ്പ്; താത്കാലിക ജീവനക്കാരടക്കം 4 പേർ അറസ്റ്റിൽ