തിരുവനന്തപുരം: തിരുമലയിൽ 400 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയില്‍. തിരുമലയ്ക്ക് സമീപം മുക്കം പാലമുട്ടിൽ നടന്ന വാഹനപരിശോധനയിലാണ് വള്ളക്കടവ് സ്വദേശി അഷ്കർ, തിരുമല സ്വദേശി ഹരീഷ് എന്നിവർ പിടിയിലായത്.
എക്‌സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ രണ്ടു കോടിയോളം രൂപ വരും. ആന്ധ്രയിൽ നിന്നാണ് ഇവ എത്തിച്ചത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. വാഹനത്തിന്‍റെ പുറകിൽ പ്രത്യേകം തയ്യാറാക്കിയ ബോക്സുകളിൽ ആണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.