തിരുവനന്തപുരം : ഭാരത് ജോഡോ യാത്രയുടെ കൊല്ലത്തെ രണ്ടാംദിന പര്യടനം തുടരുന്നു. രാവിലെ (16.09.22) പോളയത്തോട് നിന്ന് ആരംഭിച്ച യാത്ര ഉച്ചയോടെ നീണ്ടകരയെത്തി. ഉച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി കശുവണ്ടിത്തൊഴിലാളികളുമായും തുടര്‍ന്ന് ഫാക്‌ടറി ഉടമകളുമായും ചര്‍ച്ച നടത്തും.
ആര്‍എസ്‌പി നേതാക്കളെയും സന്ദര്‍ശിച്ച ശേഷം വൈകിട്ട് അഞ്ചിന് ചവറയില്‍ നിന്ന് വീണ്ടും ആരംഭിക്കുന്ന യാത്ര ഏഴ് മണിയോടെ കരുനാഗപ്പളളിയിലെത്തുന്നതോടെ ഇന്നത്തെ പര്യടനം അവസാനിപ്പിക്കും.