ETV Bharat / city

കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റേഷനുകളില്‍ ഇനി മദ്യവും; കൗണ്ടര്‍ തുറക്കാന്‍ ബെവ്‌കോ - ksrtc bevco retail outlet news

കെഎസ്ആര്‍ടിസി അധികൃതരും ബെവ്‌കോ അധികൃതരും തമ്മില്‍ ഇതു സംബന്ധിച്ച് ധാരണയിലെത്തി.

കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റേഷന്‍ മദ്യ വില്‍പ്പന വാര്‍ത്ത  കെഎസ്‌ആര്‍ടിസി മദ്യ വില്‍പ്പന വാര്‍ത്ത  കെഎസ്‌ആര്‍ടിസി ബെവ്‌കോ വാര്‍ത്ത  bevco retail outlets at ksrtc bus stand  bevco retail outlets at ksrtc bus stand news  ksrtc bevco retail outlet news  ksrtc bus stand liquor outlet news
കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റേഷനുകളില്‍ ഇനി മദ്യവും; കൗണ്ടര്‍ തുറക്കാന്‍ ബെവ്‌കോ
author img

By

Published : Sep 4, 2021, 3:56 PM IST

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റേഷനുകളില്‍ ചില്ലറ മദ്യവില്‍പ്പന കൗണ്ടര്‍ തുറക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തയ്യാറെടുക്കുന്നു. ഇതു സംബന്ധിച്ച് കെഎസ്ആര്‍ടിസി അധികൃതരും ബെവ്‌കോ അധികൃതരും തമ്മില്‍ ധാരണയിലെത്തി.

കെഎസ്ആര്‍ടിസി ബസ്‌ സ്‌റ്റേഷനുകളിലെ നിരവധി മുറികള്‍ ഒഴിഞ്ഞു കിടക്കുന്നതും ഈ ഇനത്തില്‍ വാടകയും അഡ്വാന്‍സുമായി നല്ലൊരു തുക ടിക്കറ്റ് ഇതര ഇനത്തില്‍ ലഭിക്കുമെന്നുള്ളതുമാണ് കെഎസ്ആര്‍ടിസിയെ ഇതിന് പ്രേരിപ്പിക്കുന്നത്. ഇക്കാര്യം ഗതാഗത മന്ത്രി ആന്‍റണി രാജു സ്ഥിരീകരിച്ചു.

മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സാഹചര്യം ഒരുക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബിവറേജസ് കോര്‍പ്പറേഷനും ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത്. ബസ്‌ സ്റ്റേഷനുകളില്‍ മദ്യം ലഭിക്കുമെന്നതിനാല്‍ യാത്രക്കാരുടെ എണ്ണം കൂടുമെന്ന് കെഎസ്ആര്‍ടിസി കരുതുന്നു. നിശ്ചിത അളവില്‍ മദ്യവുമായി യാത്ര ചെയ്യാമെന്നതും ബസ് സ്റ്റേഷനുകളില്‍ മദ്യശാല സ്ഥാപിക്കുന്നതിന് തടസമല്ല.

അതേസമയം, ബസ് സ്റ്റേഷനുകളിലെ മദ്യശാല സ്ത്രീകള്‍ക്ക് ഉപദ്രവമാകുമോ എന്ന് ആശങ്കയുയര്‍ന്നിരുന്നെങ്കിലും അവിടെ മദ്യപിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ അത്തരം പ്രശ്‌നമുണ്ടാകില്ലെന്ന് വിലയിരുത്തലാണുണ്ടായത്. ജീവനക്കാര്‍ മദ്യപിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ അതിന് സാധ്യതയില്ലെന്ന വിലയിരുത്തലില്‍ തന്നെയാണ് കെഎസ്ആര്‍ടിസി അധികൃതര്‍. ആവശ്യപ്പെടുന്ന ഇടങ്ങളില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് നല്‍കാമെന്ന വാഗ്‌ദാനവും കെഎസ്ആര്‍ടിസി, ബിവറേജസ് കോര്‍പ്പറേഷന് മുന്‍പില്‍ വച്ചിട്ടുണ്ട്.

Also read: പുതിയ രൂപം പുതിയ ഭാവം, നല്ല ദിനങ്ങൾ പ്രതീക്ഷിച്ച് കെഎസ്ആർടിസി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.