തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിലെ മദ്യവിൽപനയിൽ പ്രതികരണവുമായി എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. അടിസ്ഥാനമില്ലാത്ത ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഏകപക്ഷീയമായ തീരുമാനം സർക്കാർ കൈക്കൊള്ളില്ല. കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യവിൽപനശാലകൾ തുടങ്ങുന്നത് സംബന്ധിച്ച് സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
എല്ലാവരുമായി ചർച്ചചെയ്‌ത് മാത്രമേ ഇത്തരത്തിൽ ഒരു തീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസി ഡിപ്പോകളോട് ചേർന്നുള്ള ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ മദ്യവിൽപനശാലകൾ തുടങ്ങുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി തന്നെ രംഗത്തെത്തിയത്.
READ MORE: കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മദ്യവും; കൗണ്ടര്‍ തുറക്കാന്‍ ബെവ്‌കോ