തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷനില്‍ നിന്ന് മദ്യം വാങ്ങുന്നതിന് ഓണ്‍ലൈന്‍ സംവിധാനം വരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ക്ക് മുന്നിലെ തിരക്ക് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. ബെവ്‌കോ വെബ്‌സൈറ്റില്‍ നിന്ന് ഇഷ്ട ബ്രാന്‍ഡ് തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ പേയ്‌മെന്‍റ് നടത്തി വാങ്ങുന്നതാണ് പുതിയ സംവിധാനം. ഔട്ട്ലെറ്റുകള്‍ക്കു മുന്നിലെ ആള്‍ തിരക്കിലുള്ള ഹൈക്കോടതി വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.
പരീക്ഷണം വിജയിച്ചാല്‍ ഓണത്തിന് മുന്നോടിയായി ഇത് നിലവില്‍ വരും. വെബ്‌സൈറ്റില്‍ ഓരോ വില്‍പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പേയ്‌മെന്‍റ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. വിവിധ പേയ്‌മെന്‍റ് ആപ്പുകള്‍, കാര്‍ഡുകള്‍, നെറ്റ് ബാങ്കിംഗ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് പണമടയ്ക്കാം.
പണമടച്ച രസീത് എസ്.എം.എസായി ലഭിക്കും. ഇതുമായി മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തെ ഔട്ട്‌ലറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തുക. പരീക്ഷണം വിജയിച്ചാല്‍ മദ്യശാലകളിലെ തിരക്ക് പരമാവധി കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍.
Also Read: തെരുവിലിറങ്ങി കോഴിക്കോട്ടെ വ്യാപാരികള്‍; മിഠായിത്തെരുവില്‍ സംഘര്‍ഷം