ETV Bharat / city

വാടകയ്ക്കെടുത്ത ആഡംബര കാറുകളില്‍ കറങ്ങി നടന്ന് ബാറ്ററി മോഷണം; ഒരാള്‍ പിടിയില്‍

രാത്രിയിൽ റോഡരികിൽ പാർക്കു ചെയ്‌തിട്ടുള്ള ടോറസ്, ടിപ്പർ, പിക് അപ് തുടങ്ങിയ വാഹനങ്ങളിലെ ബാറ്ററികൾ മോഷ്‌ടിച്ച് വില്‍ക്കുകയാണ് ഇയാളുടെ രീതി

തിരുവനന്തപുരം ബാറ്ററി മോഷണം അറസ്റ്റ്  പാലോട് മോഷ്‌ടാവ് അറസ്റ്റ്  battery thief arrest  thiruvanatahpuram battery thief latest  ആഡംബര കാർ ബാറ്ററി മോഷണം
വാടകയ്ക്കെടുത്ത ആഡംബര കാറുകളില്‍ കറങ്ങി നടന്ന് ബാറ്ററി മോഷണം; ഒരാള്‍ പിടിയില്‍
author img

By

Published : Mar 11, 2022, 7:26 AM IST

തിരുവനന്തപുരം: ആഡംബര കാറുകൾ വാടകയ്ക്ക് എടുത്ത് കറങ്ങി നടന്ന് വാഹനങ്ങളുടെ ബാറ്ററി മോഷ്‌ടിക്കുന്നയാള്‍ അറസ്റ്റിൽ. പാലോട് വഞ്ചുവം സ്വദേശി അൽ അമീനാണ് (44) അറസ്റ്റിലായത്. രാത്രിയിൽ റോഡരികിൽ പാർക്ക് ചെയ്‌തിട്ടുള്ള ടോറസ്, ടിപ്പർ, പിക് അപ് തുടങ്ങിയ വാഹനങ്ങളിലെ ബാറ്ററികൾ മോഷ്‌ടിച്ച് വിൽക്കുന്നയാളെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്‌തത്.

മാർച്ച് 7ന് പുലര്‍ച്ചെ തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാനപാതയിൽ പാർക്ക്‌ ചെയ്‌തിരുന്ന അഞ്ചോളം വാഹനങ്ങളിൽ നിന്നായി ബാറ്ററികളും സൗണ്ട് സിസ്റ്റം ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും മോഷണം പോയതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഒരു വെള്ള നിറത്തിലുളള കാറിൽ സഞ്ചരിക്കുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് മനസിലായി.

വാഹനത്തിന്‍റെ നമ്പർ പരിശോധിച്ചതിൽ അത് വ്യാജമായി പതിച്ചതാണെന്നും തെളിഞ്ഞു. വെള്ള നിറത്തിലുള്ള കാറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാർ ബീമാപ്പള്ളിയിൽ നിന്നും വാടകയ്ക്ക് എടുത്തതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ചോദ്യം ചെയ്യലില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി ദേശീയപാതയ്ക്ക് അരികിലായി പാർക്ക്‌ ചെയ്‌തിരുന്ന നിരവധി വാഹനങ്ങളിൽ നിന്ന് ബാറ്ററികൾ മോഷ്‌ടിച്ചതായി ഇയാള്‍ സമ്മതിച്ചു. മോഷ്‌ടിച്ച 20 ഓളം ബാറ്ററികൾ കണിയാപുരത്തെ ആക്രി കടയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.

പ്രതിയുടെ ഭാര്യ സഹോദരനും നിരവധി കേസുകളിലെ പ്രതിയുമായ ജസീം എന്നയാളും മോഷണ സംഘത്തിലുണ്ട്. തിരുവനന്തപുരത്ത് നിന്ന് മാലിന്യം ശേഖരിച്ച് എറണാകുളത്ത് വാഹനത്തിൽ കൊണ്ടുപോയി നൽകുന്ന ജോലിക്കിടെ റോഡരികിൽ പാർക്ക് ചെയ്‌തിരിയ്ക്കുന്ന വാഹനങ്ങൾ കണ്ടെത്തി വച്ച് രാത്രിയിൽ മോഷ്‌ടിക്കുകയായിരുന്നു ഇവരുടെ രീതി. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Also read: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; പ്രതി ആറ് വര്‍ഷത്തിന് ശേഷം പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.