ETV Bharat / city

ബാലഭാസ്‌കറിന്‍റെ മരണം: സിബിഐ അന്വേഷണത്തില്‍ തുടർ നടപടി - kerala government

ബാലഭാസ്‌കറിന്‍റെ പിതാവ് നല്‍കിയ നിവേദനം മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. അഭിപ്രായം അറിയിക്കാനാണ് ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബാലഭാസ്‌കറിന്‍റെ മരണം: സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നടപടിയെടുത്ത് സര്‍ക്കാര്‍
author img

By

Published : Sep 14, 2019, 4:06 PM IST

തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്ന അച്ഛൻ സി.കെ.ഉണ്ണിയുടെ നിവേദനത്തിൽ തുടർനടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ. ഉണ്ണിയുടെ നിവേദനം മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. നിവേദനത്തില്‍ അഭിപ്രായം അറിയിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയം പരിശോധിക്കാൻ ഡിജിപി അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിയുടേയും ഐജിയുടേയും അന്വേഷണ ഉദ്യോഗസ്ഥരുടേയും യോഗമാണ് അടുത്തയാഴ്‌ച വിളിച്ചിരിക്കുന്നത്.
ബാലഭാസ്‌കറിന്‍റേത് അപകട മരണമാണെന്നാന്ന് പൊലീസിന്‍റേയും ക്രൈംബ്രാഞ്ചിന്‍റേയും അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. എന്നാൽ കുടുംബം ഈ കണ്ടെത്തൽ അംഗീകരിക്കുന്നില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് തന്നെയാണ് കുടുംബം ഇപ്പോഴും പറയുന്നത്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ, വാഹനം ഓടിച്ചത് ബാലഭാസ്‌കറാണെന്ന് മൊഴി നൽകിയത് ഇത് ശരി വയ്‌ക്കുന്നതാണെന്നും അച്ഛൻ ഉണ്ണി നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഈ ദുരൂഹത നീക്കാനാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.

Intro:ബാലഭാസ്കറ്റിന്റെ മരണം സംബന്ധിച്ച് സി ബി ഐ അന്വേഷിക്കണമെന്ന അച്ഛൻ സി.കെ.ഉണ്ണിയുടെ നിവേദനത്തിൽ തുടർ നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ. നിവേദനം മുഖ്യമന്ത്രി ഡി ജി പി ക്ക് കൈമാറി. വിഷയം പരിശോധിക്കാൻ ഡി ജി പി അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
Body:ബാലഭാസ്കറിൻ്റേത് അപകട മരണമാണെന്നാന്ന് പോലീസിൻ്റേയും ക്രൈം ബ്രാഞ്ചിൻ്റേയും അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്.എന്നാൽ കുടുംബം ഈ കണ്ടെത്തൽ അംഗീകരിക്കുന്നില്ല. മരണത്തിൽ ദുരൂഹത ഉണ്ട് എന്ന് തന്നെയാണ് കുടുംബം ഇപ്പോഴും പറയുന്നത്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ വാഹനം ഓടിച്ചത് ബാലഭാസ്കറാണെന് മൊഴി നൽകിയത് ഇത് ശരി വയ്കുന്നതാണെന്നും അച്ഛൻ ഉണ്ണി നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്ന. ഈ ദുരൂഹത നീക്കാൻ സി ബി ഐ അന്വേഷണം വേണമെന്നും ന്നുണ്ട്. ഈ നിവേദനത്തിലാണ് സർകാർ തുടർ നടപടി തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഫയൻ ഡി ജി പി ലോകനാഥ് ബെഹറയ്ക്ക് അയച്ചു. അഭിപ്രായം അറിയിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ തുടർ നടപടി സ്വീകരിക്കുന്നതിനായി ഡി ജി പി കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ക്രൈംബ്രാഞ്ച് എ ഡി ജി പിയുടേയും ഐജിയുടേയും അന്വേഷണ ഉദ്യോഗസ്ഥരുടേയും യോഗമാണ് ഡി ജി പി വിളിച്ചിരിക്കുന്നത്. അടുത്തയാഴ്ച്ചയാണ് യോഗം വിളിച്ചിരിക്കുന്നത്.Conclusion:ഇ ടിവി ഭാരത്,തിരുവനന്തപുരം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.