തിരുവനന്തപുരം: ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ഞായറാഴ്‌ച മുതല്‍ മൂന്ന് ദിവസം ലോക്ക്ഡൗണിൽ ഇളവ്. എ, ബി, സി വിഭാഗങ്ങളിൽ ഉള്ള സ്ഥലങ്ങളിൽ എല്ലാ കടകളും ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തുറക്കാം. തുണിക്കടകൾ, ചെരുപ്പ് കടകൾ, ഇലക്ട്രോണിക്‌സ് കടകൾ, ഫാൻസി കടകൾ, സ്വർണ കടകൾ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.
ഡി മേഖലയില്‍ തിങ്കളാഴ്‌ച
15 ശതമാനത്തിന് മുകളിൽ ടിപിആറുള്ള ഡി വിഭാഗത്തിൽ തിങ്കളാഴ്‌ച ഇളവ് ലഭിക്കും. ട്രിപ്പിൾ ലോക്ക്ഡൗണുള്ള ഈ മേഖലയിൽ തിങ്കളാഴ്‌ച എല്ലാ കടകളും തുറന്നു പ്രവർത്തിക്കാം. ഇളവുകളുടെ പശ്ചാലത്തിൽ കർശന ജാഗ്രതയ്ക്ക് പോലീസ് മേധാവി അനിൽ കാന്ത് പോലീസിന് നിർദേശം നൽകി. കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകാൻ നിർദേശമുണ്ട്.
പുതിയ ഇളവുകള്‍
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ നല്‍കിയിട്ടുണ്ട്. ടിപിആർ 10 ശതമാനം വരെയുള്ള എ, ബി കാറ്റഗറി മേഖലകളിൽ വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേരെ വരെ അനുവദിക്കും. ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവർക്കാണ് പ്രവേശനം.
ഷൂട്ടിങ്ങിന് അനുമതി
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സിനിമ ഷൂട്ടിങ്ങ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചവരെ ഉൾപ്പെടുത്തി വേണം ചിത്രീകരണം നടത്താനെന്നാണ് നിർദേശം. എ, ബി കാറ്റഗറി മേഖലകളിൽ മറ്റു കടകൾ തുറക്കാൻ അനുവദിച്ചിട്ടുള്ള ദിവസങ്ങളിൽ ബ്യൂട്ടിപാർലറുകൾക്കും ബാർബർ ഷോപ്പുകൾക്കും ഹെയർ സ്റ്റൈലിംഗിനും മാത്രമായി തുറക്കാം. ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ച ജീവനക്കാരെ ഉൾപ്പെടുത്തി വേണം തുറക്കാൻ.
ഇലക്ട്രോണിക്‌സ് റിപ്പയർ കടകൾക്കും രാവിലെ 7 മണി മുതൽ 8 മണി വരെ തിങ്കൾ മുതൽ വെള്ളി വരെ തുറന്നു പ്രവർത്തിക്കാം. കർക്കിടക മാസ പൂജക്ക് ശബരിമലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. ഭക്തർക്ക് പ്രവേശനത്തിലുള്ള നിയന്ത്രണം മാറ്റി. മാസ പൂജക്ക് പ്രതിദിനം 10,000 പേരെ അനുവദിക്കും.
Read more: സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു