ETV Bharat / city

ബേബി ഡാമിലെ പരിശോധന; പ്രസ്താവന തിരുത്താൻ സ്‌പീക്കർക്ക് കത്ത് നൽകി വനം മന്ത്രി - എ കെ ശശീന്ദ്രൻ നിയമസഭയിൽ തിരുത്തി

സഭയിൽ പറഞ്ഞ തെറ്റായ വിവരങ്ങൾ ആദ്യം തിരുത്തേണ്ടത് നിയമസഭയിൽ വച്ചാണെന്നും മറിച്ച് മാധ്യമങ്ങളോട് അല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചു.

baby dam Joint inspection  baby dam Joint inspection mullaperiyar  mullaperiyar Joint inspection news  mullaperiyar Joint inspection  A K Saseendran in assembly news  baby dam latest news  ബേബി ഡാമിൽ സംയുക്ത പരിശോധന  പരാമർശം തിരുത്തി വനം മന്ത്രി  ബേബി ഡാമിലെ സംയുക്ത പരിശോധന  കേരളം തമിഴ്‌നാട് സംയുക്ത പരിശോധന  എ കെ ശശീന്ദ്രൻ നിയമസഭയിൽ തിരുത്തി  മുല്ലപ്പെരിയാർ ബേബി ഡാം പരിശോധന
ബേബി ഡാമിൽ സംയുക്ത പരിശോധന; പരാമർശം തിരുത്തി വനം മന്ത്രി
author img

By

Published : Nov 10, 2021, 1:01 PM IST

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിൽ സംയുക്ത പരിശോധന നടന്നില്ലെന്ന പരാമർശം തിരുത്തി വനം മന്ത്രി. മുല്ലപ്പെരിയാറിൽ കേരളവും, തമിഴ്‌നാടും സംയുക്ത പരിശോധന നടത്തിയിട്ടില്ലെന്നായിരുന്നു വനം മന്ത്രി നിയമസഭയെ അറിയിച്ചിരുന്നത്. എന്നാൽ സംയുക്ത പരിശോധന നടത്തിയതിനെ സംബന്ധിക്കുന്ന വ്യക്തമായ തെളിവുകൾ ചൊവ്വാഴ്‌ച പുറത്തുവന്നിരുന്നു. സംയുക്ത പരിശോധന നടന്നതുൾപ്പെടെയുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയ കത്തും പുറത്തുവന്നു. ഇതേ തുടർന്നാണ് നിയമസഭയിലെ പരാമർശം തിരുത്താൻ വനം മന്ത്രി എ കെ ശശീന്ദ്രൻ സ്‌പീക്കർക്ക് കത്ത് നൽകിയത്.

പരാമർശം തിരുത്തി വനം മന്ത്രി

പ്രതിപക്ഷത്തിന് അടിയന്തര പ്രമേയത്തിൻ്റെ നോട്ടീസിന് മറുപടി നൽകിയപ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം. തിങ്കളാഴ്‌ച മുല്ലപ്പെരിയാറിലെ ബേബി ഡാമിലെ അറ്റകുറ്റപ്പണികൾക്കായി തമിഴ്‌നാടിന് 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ചായിരുന്നു അടിയന്തരപ്രമേയ നോട്ടീസ്.

അതേ സമയം കത്ത് പരിശോധിച്ച് ആവശ്യമായ തിരുത്തൽ വരുത്തുമെന്ന് ചെയറിൽ ഉണ്ടായിരുന്ന ഡെപ്യൂട്ടി സ്‌പീക്കർ അടൂർ പ്രകാശ് വ്യക്തമാക്കി. തുടർന്ന് വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തെത്തി.

വിമർശനവുമായി പ്രതിപക്ഷ നേതാവ്

സഭയിൽ പറഞ്ഞ തെറ്റായ വിവരങ്ങൾ തിരുത്തുന്നതിനും മുമ്പ് എകെജി സെന്‍ററിന് മുന്നിൽ വച്ച് മാധ്യമങ്ങളോട് ഇത് പറഞ്ഞത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഇത് നിയമസഭയുടെ അവകാശങ്ങളുടെ ലംഘനമാണ്. വനം മന്ത്രി നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ്. വിവിധ യോഗങ്ങൾ നടക്കുകയും കൂടിയാലോചനകൾ നടക്കുകയും ചെയ്‌ത ശേഷമാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മാസങ്ങളായി നടക്കുന്ന ഈ നടപടികളൊന്നും സർക്കാർ അറിഞ്ഞില്ല എന്ന് പറയുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതാണ്.

ബേബി ഡാം ശക്തിപ്പെടുത്തിയാൽ ജലനിരപ്പ് 152 അടിയാക്കണമെന്ന തമിഴ്‌നാടിൻ്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കും. പുതിയ ഡാം എന്ന കേരളത്തിന്‍റെ ആവശ്യം ഇതോടെ ആവിയാകും. ഇത്രയും ഗൗരവമായ വിഷയം ഉന്നയിച്ചിട്ടും ഉത്തരവ് റദ്ദാക്കാൻ സർക്കാർ തയാറായിട്ടില്ല. വനം വകുപ്പ് മന്ത്രി അടക്കം ഇതിനു സമാധാനം പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

READ MORE: പ്രതിപക്ഷ നേതാവ് സമ്മർദത്തിന്‍റെ ഭാഷ ഉപയോഗിക്കുന്നു; വിമർശനവുമായി സ്‌പീക്കർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.