ETV Bharat / city

സ്‌കൂൾ തുറക്കാൻ ഒരു മാസം പരീക്ഷണം; ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ലെന്ന് മന്ത്രി - kerala school reopening news

പ്രൈമറി ക്ലാസ്‌ മുതല്‍ ബ്രിഡ്‌ജ് ക്ലാസുകള്‍ നല്‍കണമെന്നും വിദ്യാഭ്യാസ മന്ത്രി അധ്യാപക സംഘടനകളോട് ആവശ്യപ്പെട്ടു.

സ്‌കൂളുകൾ തുറക്കുന്നു വാർത്ത  കേരളത്തിൽ സ്‌കൂൾ തുറക്കുന്നു  കേരളത്തിലെ സ്‌കൂൾ വാർത്ത  സ്‌കൂൾ വാർത്ത  വി.ശിവൻകുട്ടി വാർത്ത  വിദ്യഭ്യാസമന്ത്രി വാർത്ത  education minister news  v sivankutty news  kerala news  reopening news  school reopening news  kerala school reopening news  kerala school news
സ്‌കൂളുകൾ തുറക്കുമ്പോൾ ഹാജറും യൂണിഫോമും നിര്‍ബന്ധമല്ല
author img

By

Published : Sep 30, 2021, 3:27 PM IST

തിരുവനന്തപുരം : നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ല. വിദ്യാഭ്യാസമന്ത്രി അധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഉച്ചഭക്ഷണത്തിനും കായിക വിനോദങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഉച്ചവരെയാകും ക്ലാസുകൾ നടത്തുക.

വിദ്യാർഥികൾക്ക് ചെറിയ ഗ്രൂപ്പുകളായി പ്രാക്‌ടിക്കല്‍ സൗകര്യം നല്‍കും. പ്രൈമറി ക്ലാസ്‌ മുതല്‍ ബ്രിഡ്‌ജ് ക്ലാസുകള്‍ നല്‍കണമെന്നും വിദ്യാഭ്യാസ മന്ത്രി അധ്യാപക സംഘടന പ്രതിനിധികളുമായി നടത്തിയ യോഗത്തില്‍ ആവശ്യപ്പെട്ടു.

വിദ്യാർഥികളുടെ സുരക്ഷക്ക് മുൻഗണന

ഓട്ടോറിക്ഷകളില്‍ രണ്ടോ മൂന്നോ കുട്ടികള്‍ക്ക് മാത്രമായിരിക്കും യാത്ര അനുമതി നൽകുക. വിദ്യാർഥികളുടെ സുരക്ഷക്കായി സാനിറ്റൈസര്‍, തെര്‍മോമീറ്റര്‍, ഓക്‌സീമീറ്റര്‍ എന്നിവ നിര്‍ബന്ധമായി കരുതണം. സ്‌കൂളുകളില്‍ ഹെല്‍പ്പ് ലൈന്‍ സൗകര്യം ഉറപ്പുവരുത്തണം. അക്കാദമിക് കലണ്ടര്‍ പുനസംഘടിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.

മെയിന്‍റനന്‍സ് ചെലവ് പരിഹരിക്കാന്‍ പ്രത്യേക ഗ്രാന്‍റ് വേണം

അതേസമയം, സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ഉണ്ടാകുന്ന ഭാരിച്ച മെയിന്‍റനന്‍സ് ചെലവ് പരിഹരിക്കാന്‍ പ്രത്യേക ഗ്രാന്‍റ് അനുവദിക്കണമെന്ന നിര്‍ദേശമാണ് അധ്യാപക സംഘടനകള്‍ പൊതുവായി മുന്നോട്ടുവച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഫണ്ടിന് കാത്തുനില്‍ക്കാതെ നാട്ടുകാരുടെയും മറ്റ് സംഘടനകളുടേയും സഹായത്തോടെ ഇക്കാര്യങ്ങള്‍ പരിഹരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

'ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം നിജപ്പെടുത്തണം'

സ്‌കൂളുകളുടെ ശുചീകരണത്തില്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് പറഞ്ഞ മന്ത്രി വയനാട്ടില്‍ വിദ്യാർഥിനി ഷഫ്‌ന പാമ്പു കടിയേറ്റ് മരിച്ച സംഭവം യോഗത്തില്‍ ഓര്‍മിപ്പിച്ചു. ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം 20നും 30നും ഇടയില്‍ നിജപ്പെടുത്തണം. 20ല്‍ താഴെ കുട്ടികളുള്ള ക്ലാസുകള്‍ ഒരു ഷിഫ്റ്റായി നടത്താം. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് സ്റ്റാഫ് കൗണ്‍സില്‍ യോഗവും പി.ടി.എ മീറ്റിങും വിളിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

'ഒരു മാസം പരീക്ഷണം'

അതേസമയം, ഒരു ബസില്‍ ഒരു കുട്ടി എന്നത് പ്രായോഗികമല്ലെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ വിദ്യാഭ്യാസ മന്ത്രിയോട് നിര്‍ദേശിച്ചു. രക്ഷിതാക്കളുടെ സമ്മതത്തോടെയാകണം കുട്ടികളെ സ്‌കൂളിലേക്ക് അയയ്‌ക്കേണ്ടതെന്നും അധ്യാപകര്‍ പറഞ്ഞു. ഒരു മാസം പരീക്ഷണ അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ തുറന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കണം തുടര്‍ ക്ലാസുകളെന്നാണ് ബിജെപി സംഘടനയായ എന്‍.ടി.യു മുന്നോട്ടുവച്ച നിര്‍ദേശം.

ഗുണമേന്മയുള്ള മാസ്‌കുകളും സാനിറ്റൈസറും ആരോഗ്യവകുപ്പിന്‍റെ സഹായത്തോടെ സ്‌കൂളുകള്‍ക്ക് നല്‍കണം. ഇത് വിദ്യാലയങ്ങളുടെ ബാധ്യതയാക്കരുതെന്നും സംഘടന പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ബാക്ക് ടു സ്‌കൂള്‍ എന്ന പേരില്‍ പ്രത്യേക കാമ്പയിനും ജനകീയ പങ്കാളിത്തത്തോടെ ശൂചികരണവും നടത്തണമെന്ന നിര്‍ദേശം ഭരണപക്ഷ സംഘടനയായ കെ.എസ്.ടി.എയും മുന്നോട്ടുവച്ചു.

READ MORE: സ്‌കൂള്‍ തുറക്കല്‍ : മാർഗനിർദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.