ETV Bharat / city

യുവാവിനെയും ഭാര്യയെയും വീട്ടിൽ കയറി ആക്രമിച്ച പ്രതികൾ പിടിയില്‍

ഫെബ്രുവരി 13ന് രാത്രി 11 മണിക്കാണ് പ്രതികൾ തുമ്പ നെഹ്റു ജങ്ഷനിലുള്ള സുരേഷ് കുമാറിന്‍റെ വീട്ടിലെത്തി അക്രമം നടത്തിയത്.

author img

By

Published : Mar 1, 2020, 4:52 AM IST

attack against couple  തുമ്പ പൊലീസ്  വീട്ടിൽ കയറി വെട്ടി  thumba police
യുവാവിനെയും ഭാര്യയെയും വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയില്‍

തിരുവനന്തപുരം: തുമ്പയിൽ യുവാവിനെയും ഭാര്യയെയും വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ മുംബൈയിൽ പിടിയിലായി. പള്ളിത്തുറ സ്വദേശികളായ ബിനോയ് ആൽബർട്ട് (21), പരുന്ത് സാജൻ (27) എന്നിവരെയാണ് മുംബൈയിൽ വച്ച് തുമ്പ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഫെബ്രുവരി 13ന് രാത്രി 11 മണിക്കാണ് പ്രതികൾ തുമ്പ നെഹ്റു ജങ്ഷനിലുള്ള സുരേഷ് കുമാറിന്‍റെ വീട്ടിലെത്തി അക്രമം നടത്തിയത്.

സുരേഷ് കുമാറിനെ വീടിനു പുറത്തേക്ക് വിളിച്ചിറക്കി ബിനോയ് കമ്പി കൊണ്ടടിച്ചു വീഴ്ത്തിയപ്പോൾ സാജൻ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് തലക്ക് വെട്ടുകയായിരുന്നു. തലക്കും ചെവിക്കും ആഴത്തിൽ മുറിവേറ്റ സുരേഷിന്‍റെ നിലവിളി കേട്ടെത്തിയ ഭാര്യയെയും സംഘം അക്രമിച്ചു. തുടർന്ന് ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇവർ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് നൽകിയിരുന്നു.

കഴിഞ്ഞ ബുധനാഴ്‌ച വിദേശത്തേക്ക് കടക്കാനായി മുംബെയിലെത്തിയെ പ്രതികളെ എമിഗ്രേഷനിൽ തടഞ്ഞു വച്ചാണ് തുമ്പ പൊലീസിനു കൈമാറിയത്. ഒന്നാം പ്രതിയായ ബിനോയ് ആൽബർട്ട് ബുള്ളറ്റിലെത്തി സുരേഷിനെ ഇടിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമിക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു. രണ്ടാം പ്രതിയായ പരുന്ത് സാജൻ അടിപിടി, മോഷണ കേസുകളിലും പ്രതിയാണ്. തുമ്പ എസ്.എച്ച്.ഒ ചന്ദ്രകുമാർ, എസ്.ഐ മാരായ ഷാജി, ബാബു, കുമാരൻ നായർ, ബിജു സീനിയർ സിവിൽ പൊലീസുകാരായ പ്രസാദ്, ഷാജിമോൻ, ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.