ETV Bharat / city

യൂത്ത് കോൺഗ്രസിലും കലാപം, കൊടി ഉയരുന്നത് കെസി വേണുഗോപാലിന് എതിരെ

കേരളത്തിലെ മുഴുവന്‍ സംഘടന കാര്യങ്ങളിലും കെ.സി. വേണുഗോപാല്‍ അനാവശ്യമായി കൈകടത്തുന്നു എന്ന കടുത്ത പരാതി ശക്തമായി ഉയര്‍ത്താനാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല വിഭാഗങ്ങളുടെ തീരുമാനം. ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും ദുര്‍ബ്ബലമാക്കി സ്വന്തം ഗ്രൂപ്പ് സ്ഥാപിക്കാനുള്ള ശ്രമമാണ് കെ.സി.വേണുഗോപാല്‍ നടത്തുന്നതെന്ന ആരോപണവും ശക്തമാണ്.

Kerala Youth Congress against KC Venugopal
യൂത്ത് കോൺഗ്രസ് വക്താവ് നിയമനവും വിവാദത്തില്‍
author img

By

Published : Sep 2, 2021, 3:15 PM IST

തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്‍റ് നിയമന വിവാദത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് ആടിയുലയുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎല്‍എയുടെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി ദേശീയ നേതൃത്വം നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമായി. പ്രതിഷേധത്തിനിടെ കേരളത്തിലെ വക്താക്കളുടെ നിയമനം അഖിലേന്ത്യ പ്രസിഡന്‍റ് ബി.ശ്രീനിവാസ് ഉടന്‍ ഇടപെട്ട് മരവിപ്പിച്ചെങ്കിലും പ്രതിഷേധം കെട്ടടങ്ങുന്നില്ല.

ഡി.സി.സി പ്രസിഡന്‍റ് നിയമനത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കെ.സി. വേണുഗോപാലിനെ തന്നെയാണ് ഇക്കാര്യത്തിലും എ, ഐ ഗ്രൂപ്പുകള്‍ ആരോപണത്തിന്‍റെ മുൾമുനയില്‍ നിർത്തുന്നത്. ഡി.സി.സി പ്രസിഡന്‍റ് നിയമനവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറഞ്ഞതിനുള്ള പ്രതിഫലമായാണ് കെ.സി. വേണുഗോപാല്‍ തിരുവഞ്ചൂരിന്‍റെ മകന് നേരിട്ട് നിയമനം നല്‍കിയതെന്നാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല വിഭാഗങ്ങളുടെ ആരോപണം.

കെസി വേണുഗോപാലിനെ വളഞ്ഞ് പിടിക്കും

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ അറിയാതെ ഇത്തരത്തില്‍ ഒരു നിയമനം ഉണ്ടാകില്ലെന്നും കെ.സി വേണുഗോപാലും ഷാഫിയും ഇക്കാര്യത്തില്‍ ഒത്തു കളിച്ചുവെന്നും ആരോപണമുയര്‍ന്നു. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വത്തിനും സോണിയാഗാന്ധിക്കും എ, ഐ ഗ്രൂപ്പുകള്‍ പരാതി നല്‍കി. മാത്രമല്ല, അര്‍ജുന്‍ രാധാകൃഷ്ണനൊപ്പം സംസ്ഥാന വക്താക്കളായി നിയമിച്ച മറ്റ് നാല് പേരെ കുറിച്ച് കേട്ടിട്ടു പോലുമില്ലെന്നാണ് പരാതി. ആതിരാ രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരാണ് അര്‍ജുനൊപ്പം സംസ്ഥാന വക്താക്കളായി നിയമനം ലഭിച്ചവര്‍.

ഈ സാഹചര്യത്തില്‍ കേരളത്തിലെ മുഴുവന്‍ സംഘടന കാര്യങ്ങളിലും കെ.സി. വേണുഗോപാല്‍ അനാവശ്യമായി കൈകടത്തുന്നു എന്ന കടുത്ത പരാതി ശക്തമായി ഉയര്‍ത്താനാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല വിഭാഗങ്ങളുടെ തീരുമാനം. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ചുമലില്‍ കെട്ടിവച്ച് ഇരുവരെയും ദുര്‍ബ്ബലരാക്കാനുള്ള ശ്രമങ്ങളെ സംയുക്തമായി ചെറുക്കാനാണ് ഇരു ഗ്രൂപ്പുകളുടെയും തീരുമാനം.

സകലതും പാളി, പിന്നെ സ്വന്തം ഗ്രൂപ്പും

മുതിര്‍ന്ന നേതാക്കളെ മനപൂര്‍വ്വം തഴഞ്ഞ് 55 മണ്ഡലങ്ങളില്‍ ഏകപക്ഷീയമായി യുവാക്കളെ കെട്ടിയിറക്കിയ നടപടിയാണ് വന്‍ പരാജയത്തിനിടയാക്കിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു പിന്നിലും കെ.സി. വേണുഗോപാലായിരുന്നു എന്നാണ് അവരുടെ ആരോപണം. യഥാര്‍ഥത്തില്‍ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്കു കാരണം ഇതാണെന്നും ഇവർ പറയുന്നു.

ഈ സാഹചര്യത്തില്‍ വന്‍ പരാജയത്തിന്‍റെ ഉത്തരവാദിത്തം കെ.സി.വേണുഗോപാലിനാണെന്നും ഇവര്‍ ആരോപിക്കുന്നു. ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും ദുര്‍ബ്ബലമാക്കി സ്വന്തം ഗ്രൂപ്പ് സ്ഥാപിക്കാനുള്ള ശ്രമമാണ് കെ.സി.വേണുഗോപാല്‍ നടത്തുന്നതെന്ന ആരോപണവും ശക്തമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.