ETV Bharat / city

അമ്പൂരിയില്‍ ഇന്ന് ഹര്‍ത്താല്‍; ജനവാസ മേഖലയെ സംരക്ഷിത മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം - അമ്പൂരി സംരക്ഷിത മേഖല പ്രതിഷേധം

കോൺഗ്രസ് ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ രാവിലെ ആറുമണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ

അമ്പൂരി പഞ്ചായത്ത് ഹര്‍ത്താല്‍  amboori panchayat harthal  amboori panchayat against esz regulation  അമ്പൂരി സംരക്ഷിത മേഖല പ്രതിഷേധം  പാറശ്ശാല എംഎൽഎ അമ്പൂരി ഹര്‍ത്താല്‍
അമ്പൂരിയില്‍ ഇന്ന് ഹര്‍ത്താല്‍; ജനവാസ മേഖലയെ സംരക്ഷിത മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം
author img

By

Published : Apr 4, 2022, 9:25 AM IST

Updated : Apr 4, 2022, 10:29 AM IST

തിരുവനന്തപുരം: നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിത മേഖലയാക്കുന്നതിനെതിരെ അമ്പൂരി പഞ്ചായത്തില്‍ ഹർത്താൽ തുടരുന്നു. ജനവാസ പ്രദേശങ്ങളെ സംരക്ഷിത മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. കോൺഗ്രസ് ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ രാവിലെ ആറുമണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

പാറശ്ശാല എംഎൽഎ സി.കെ ഹരീന്ദ്രൻ രക്ഷാധികാരിയായ അമ്പൂരി ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിലാണ് ഹർത്താൽ നടത്തുന്നത്. രാവിലെ മുതൽ കടകമ്പോളങ്ങൾ ഉൾപ്പെടെ അടച്ച് വ്യാപാരികളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പ്രശ്‌നം ചർച്ച ചെയ്യാൻ വെള്ളിയാഴ്‌ച വനംമന്ത്രി യോഗം വിളിച്ചു.

അമ്പൂരിയില്‍ ഇന്ന് ഹര്‍ത്താല്‍

നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളുടെ 2.72 കിലോമീറ്റർ ചുറ്റളവിൽ അമ്പൂരി പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ പത്ത് എണ്ണം നിർദിഷ്‌ട സംരക്ഷിത മേഖലയിൽ ഉൾപ്പെടും. കേന്ദ്രസർക്കാർ ഇതിന്‍റെ കരടുവിജ്ഞാപനം പുറത്തിറക്കിയതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. അമ്പൂരിയ്ക്ക് പുറമേ കള്ളിക്കാട്, ആര്യനാട്, കുറ്റിച്ചൽ തുടങ്ങിയ പഞ്ചായത്തുകളും കരടുവിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

Also read: ഹനുമാൻ ജനിച്ചത് കിഷ്‌കിന്ധയിൽ; അവകാശ വാദവുമായി ബിജെപി എംപി തേജസ്വി സൂര്യ

Last Updated : Apr 4, 2022, 10:29 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.