ETV Bharat / city

അനുപമയും അജിത്തും വിവാഹിതരായി ; സാക്ഷിയായി എയ്‌ഡൻ - Anupama and Ajith got married

മുട്ടട സബ് രജിസ്ട്രാർ ഓഫിസില്‍ മകൻ എയ്‌ഡന്‍റെയും അടുത്ത സുഹൃത്തുക്കളെയും സാന്നിധ്യത്തില്‍ വിവാഹം

അനുപമയും അജിത്തും വിവാഹിതരായി  ദത്ത് വിവാദ ദമ്പതികൾ  വിവാഹത്തിന് സാക്ഷിയായി മകൻ ഏദനും  ദത്ത് വിവാദം  adoption controversy  Anupama and Ajith got married  adoption controversy kerala updates
അനുപമയും അജിത്തും വിവാഹിതരായി; സാക്ഷിയായി മകൻ ഏദനും
author img

By

Published : Dec 31, 2021, 5:46 PM IST

Updated : Dec 31, 2021, 11:00 PM IST

തിരുവനന്തപുരം : ദത്ത് വിവാദത്തിലൂടെ വാർത്തകളിൽ നിറഞ്ഞ അനുപമയും അജിത്തും വിവാഹിതരായി. മുട്ടട സബ് രജിസ്ട്രാർ ഓഫിസിലാണ് ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്‌തത്. രജിസ്ട്രാർ ഓഫിസിലേക്ക് കുഞ്ഞ് എയ്‌ഡനുമായാണ് ഇവര്‍ എത്തിയത്. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

സിപിഎം പേരൂര്‍ക്കട ഏരിയ കമ്മിറ്റി അംഗം പിഎസ് ജയചന്ദ്രന്‍റെ മകളാണ് അനുപമ. വിവാഹിതനായിരുന്ന അജിത്തും അനുപമയും പ്രണയത്തിലാവുകയും കുടുംബം എതിർക്കുകയായിരുന്നു. ഇതിനിടെ ഗര്‍ഭിണിയായ അനുപമ 2020 ഒക്ടോബര്‍ 19ന് ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. പ്രസവം കഴിഞ്ഞ് മൂന്ന് ദിവസത്തിനുശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ കുഞ്ഞിനെ അനുപമയുടെ കൈയില്‍ നിന്നും മാതാപിതാക്കള്‍ കൊണ്ടുപോവുകയായിരുന്നു.

അനുപമയും അജിത്തും വിവാഹിതരായി

ദത്ത് വിവാദം

സഹോദരിയുടെ വിവാഹത്തിനുശേഷം കുഞ്ഞിനെ തരാമെന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ മാതാപിതാക്കള്‍ വാക്കുപാലിച്ചില്ല. ഇതോടെ അനുപമ അജിത്തിനൊപ്പം പോയി. അതിനുമുമ്പ് അജിത്ത് വിവാഹമോചനം നേടിയിരുന്നു. പിന്നീട് മാര്‍ച്ച് മാസം മുതല്‍ ഇരുവരും ഒന്നിച്ച് ജീവിച്ചുതുടങ്ങി.

നിയമ പോരാട്ടം

കുഞ്ഞിന് തിരികെ ലഭിക്കാൻ പൊലീസ് സ്റ്റേഷനിലും ശിശുക്ഷേമ സമിതിയിലും ദമ്പതികൾ കയറിയിറങ്ങി. എന്നാൽ ഇതിനിടെ ഓഗസ്റ്റ് ആദ്യവാരത്തിൽ ശിശുക്ഷേമസമിതി കുഞ്ഞിനെ, രേഖകളില്‍ ക്രമക്കേടുകള്‍ നടത്തി ആന്ധ്ര ദമ്പതികള്‍ക്ക് ദത്ത് നല്‍കി.

പരാതി ലഭിച്ച് ആറുമാസം കഴിഞ്ഞാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മയുൾപ്പടെയുള്ളവർക്കെതിരെയായിരുന്നു കേസ്. പിന്നീട് അനുപമ സിപിഎം നേതൃത്വത്തിനും ശിശുക്ഷേമസമിതിക്കും എതിരെ രംഗത്തെത്തി. വിഷയത്തിൽ ഉന്നതരുടെ ഇടപെടലുകൾ നടക്കുന്നുണ്ടെന്നും അനുപമ ആരോപിച്ചു.

കുഞ്ഞിനെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലും ശിശുക്ഷേമ സമിതിക്ക് മുന്നിലും അനുപമ സമരം ചെയ്‌തു. ഒരു വർഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിൽ ഈ വർഷം നവംബർ 24 നാണ് കോടതി ഇടപെടലിനെ തുടർന്ന് ഇരുവർക്കും കുഞ്ഞിനെ തിരികെ കിട്ടിയത്.

ഏറെ വിവാദങ്ങളിലൂടെയും അധിക്ഷേപങ്ങളിലൂടെയും കടന്നുപോയ വർഷത്തിൻ്റെ അവസാന ദിനം ജീവിതത്തിലെ പ്രധാന ദിവസമായതിൽ സന്തോഷമുണ്ടെന്ന് അനുപമയും അജിത്തും പറഞ്ഞു.

READ MORE: CHILD ADOPTION ROW EXPLAINER | ദത്ത്‌ വിവാദത്തില്‍ ആരാണ്‌ തെറ്റുകാര്‍?

Last Updated : Dec 31, 2021, 11:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.