തിരുവനന്തപുരം: പിഎസ്‌സിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രൻ പാർട്ടിയില്‍ സ്വന്തം വിശ്വാസ്യത നേടിയെടുക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരള പിഎസ്‌സി. യു.പി.എസ്.സിയിൽ നടക്കുന്ന നിയമനത്തേക്കാൾ കൂടുതലാണ് സംസ്ഥാനത്ത് നടക്കുന്നത്. ഫലപ്രദമായി കാര്യങ്ങൾ നടക്കുന്നതിലെ അസൂയയാണ് സുരേന്ദ്രന്. ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പ്രസ്താവനകൾ ആണ് പുറപ്പെടുവിക്കുന്നതെങ്കിൽ വേഗം തന്നെ മിസോറാമിലേക്ക് ടിക്കറ്റ് എടുക്കാമെന്നും എ.എ.റഹീം പരിഹസിച്ചു.
പിഎസ്‌സി പരിശീലനം സംബന്ധിച്ച് പരാതി ഉയർന്നപ്പോൾ തന്നെ നടപടിയെടുത്ത സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു. ചട്ടവിരുദ്ധമായി സർക്കാരിനെ പറ്റിച്ച് പരിശീലന സ്ഥാപനം നടത്തുന്നതും ക്ലാസ് എടുക്കുന്നതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നും റഹീം വ്യക്തമാക്കി.