തിരുവനന്തപുരം: കർഷകർക്കായി കർഷക ക്ഷേമനിധി ബോർഡ് രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനം. ക്ഷേമനിധിയിൽ അംഗമാകാൻ നൂറു രൂപ അംഗത്വ ഫീസ് നൽകണം. തുടർന്ന് കുറഞ്ഞത് 100 രൂപ പ്രതിമാസം അംശാദയം അടയ്ക്കണം. അംഗങ്ങൾക്ക് 250 രൂപ വരെയുള്ള അംശാദയത്തിന് തുല്യമായ വിഹിതം സർക്കാർ നൽകും. വ്യക്തിഗത പെൻഷൻ, കുടുംബ പെൻഷൻ, അനാരോഗ്യ ആനുകൂല്യം, ചികിത്സ സഹായം, മരണാനന്തര സഹായം തുടങ്ങിയവ അംഗങ്ങൾക്ക് ലഭിക്കും. ഡോ. പിഎം മുബാറക് പാഷയെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലറായി നിയമിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോഴിക്കോട് സർവ്വകലാശാലയുടെ ഡിസ്റ്റൻസ് എഡ്യുക്കേഷൻ ഡയറകടർ, ഫാറുഖ് കോളജ് പ്രിൻസിപ്പല്‍ എന്നീ നിലകളിൽ മുബാറക് പാഷ പ്രവർത്തിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി ക്ഷേമനിധി ബോർഡ് രൂപീകരിക്കാന്‍ തീരുമാനം - kerala government news
ക്ഷേമനിധിയിൽ അംഗമാകാൻ നൂറു രൂപ അംഗത്വ ഫീസ് നൽകണം. തുടർന്ന് കുറഞ്ഞത് 100 രൂപ പ്രതിമാസം അംശാദയം അടയ്ക്കണം
![സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി ക്ഷേമനിധി ബോർഡ് രൂപീകരിക്കാന്‍ തീരുമാനം A Welfare Fund Board for farmers കര്‍ഷകര്‍ക്കായി ക്ഷേമനിധി ബോർഡ് കർഷക ക്ഷേമനിധി ബോർഡ് കേരള സര്‍ക്കാര്‍ പദ്ധതി kerala government news farmers latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9089186-thumbnail-3x2-kkk.jpg?imwidth=3840)