തിരുവനന്തപുരം: സിവിൽ സർവീസിന്റെ അവസാന കടമ്പ കടക്കാൻ കേരളത്തിൽ നിന്ന് 433 പേർ. ജൂണിൽ നടന്ന പ്രിലിമിനറി പരീക്ഷയിൽ വിജയിച്ചവരാണ് പ്രധാന പരീക്ഷക്കെത്തിയത്. തിരുവനന്തപുരം ഗവൺമെന്‍റ് വിമൻസ് കോളജായിരുന്നു കേരളത്തിലെ പരീക്ഷാ കേന്ദ്രം.
ദേശീയാടിസ്ഥാനത്തിലുള്ള പരീക്ഷ വിവിധ സംസ്ഥാനങ്ങളിൽ സെപ്‌തംബർ 20 മുതൽ 29 വരെയാണ് നടക്കുക. മൂന്ന് മണിക്കൂർ എഴുത്തുപരീക്ഷയുടെ ഫലം ജനുവരിയിൽ പുറത്തുവരും. തുടർന്ന് ഫെബ്രുവരിയിലാണ് അഭിമുഖം.