തിരുവനന്തപുരം: നഗരസഭ പരിധിയിൽ 30 ശതമാനം പേർ മാത്രമാണ് ഇനി കൊവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ളതെന്ന് മേയർ ആര്യ രാജേന്ദ്രൻ. 18നും 44നും ഇടയിൽ പ്രായമുള്ള 2,50,947 പേരാണ് ആദ്യ ഡോസ് വാക്‌സിനെടുത്തത്. 45നും 60നും ഇടയിൽ പ്രായമുള്ള 1,94,721 പേർ ആദ്യ ഡോസും 71230 പേർ രണ്ടാം ഡോസും സ്വീകരിച്ചവരാണ്.
തീരദേശ മേഖലയിൽ ഉള്ളവർ, കോളനി നിവാസികൾ, കിടപ്പുരോഗികൾ എന്നിവർക്ക് വാക്‌സിൻ നൽകാൻ വാഹനം ഏർപ്പാടാക്കുമെന്ന് മേയർ അറിയിച്ചു. നഗരസഭ മേഖലയിലെ 45 വയസിന് മേൽ പ്രായമുള്ള മുഴുവൻ പേർക്കും കൊവിഡ് വാക്‌സിൻ നൽകാനുള്ള യജ്ഞത്തിലാണ് കോർപറേഷൻ. ഇതുവരെ വാക്‌സിൻ ലഭിക്കാത്തവരെ സർവേയിലൂടെ കണ്ടെത്തി സമ്പൂർണ വാക്‌സിനേഷൻ നടപ്പാക്കുന്ന ആദ്യ തദ്ദേശ സ്ഥാപനമാവുക എന്ന നേട്ടം കൈവരിക്കുകയാണ് ലക്ഷ്യം.
അതേസമയം വാക്‌സിൻ വിതരണം ചെയ്‌തതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന് വെള്ളിയാഴ്‌ച ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ ബിജെപി ആരോപിച്ചു. ഭരണപക്ഷത്തിന് താൽപര്യമുള്ളവർക്ക് മാത്രമാണ് വാക്‌സിൻ നൽകുന്നതെന്നായിരുന്നു ആരോപണം.
ALSO READ: 'ഗോള്‍വാക്കറുടെ പുസ്‌തകം ഉള്‍പ്പെടുത്തിയത് മന്ത്രിയുടെ അറിവോടെ': കെ സുധാകരന്‍