ETV Bharat / city

തിരുവനന്തപുരത്ത് 13 കിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

കൊറിയര്‍ സര്‍വീസ് വഴി എത്തിച്ച് സ്‌കൂട്ടറില്‍ വിതരണക്കാര്‍ക്ക് കഞ്ചാവ് എത്തിക്കാനുള്ള ശ്രമിക്കുന്നതിനിടയിലാണ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് കഞ്ചാവ് പിടികൂടിയത്.

തിരുവനന്തപുരത്ത് 13 കിലോ കഞ്ചാവ് പിടികൂടി  എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് കഞ്ചാവ് പിടികൂടി  കഞ്ചാവ് കേസിലെ പ്രധാന കണ്ണി അഭയൻ അറസ്റ്റിൽ  13 kg ganja seized in Thiruvananthapuram  latest cannabis case Thiruvananthapuram
തിരുവനന്തപുരത്ത് 13 കിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ
author img

By

Published : Dec 8, 2021, 11:14 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് 13 കിലോ കഞ്ചാവ് പിടിച്ചു. നെയ്യാറ്റിന്‍കര വെള്ളറട സ്വദേശി അഭയൻ അറസ്റ്റിൽ. പാറശ്ശാല കുറുക്കുറ്റിക്കു സമീപത്തു വച്ചാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് കഞ്ചാവ് പിടിച്ചത്. സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊറിയര്‍ സര്‍വീസ് വഴി എത്തിച്ച് സ്‌കൂട്ടറില്‍ വിതരണക്കാര്‍ക്ക് കഞ്ചാവ് എത്തിക്കാനുള്ള ശ്രമിക്കുന്നതിനിടയിലാണ് ഇയാളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.

തിരുവനന്തപുരം ജില്ലയിലെ കഞ്ചാവ് വിതരണത്തിന്‍റെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന്‌ എക്‌സൈസ് അറിയിച്ചു. ബെംഗളൂരുവിൽ ഒളിവില്‍ കഴിഞ്ഞു കൊണ്ട് ആന്ധ്രയില്‍ നിന്നും കഞ്ചാവ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കൊറിയര്‍ സര്‍വീസ് വഴി എത്തിച്ചു കൊടുക്കുന്ന വെള്ളറട സ്വദേശിയെ കുറിച്ച് എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ആന്ധ്രയില്‍ നിന്നും കഞ്ചാവ് മാറ്റാരുടെയെങ്കിലും മേല്‍വിലാസത്തിലേക്ക് അവരുടെ അറിവില്ലാതെ കൊറിയറായി അയച്ച ശേഷം ആ മേല്‍വിലാസക്കാരന്‍റെ ആളാണെന്ന വ്യാജേന കൊറിയര്‍ സര്‍വീസുകാരെ സമീപിച്ചു കൊറിയര്‍ കൈപ്പറ്റുകയെന്ന മാര്‍ഗമാണ് ഈ സംഘം അവലംബിച്ചിരിക്കുന്നത്.

ALSO READ: തൊഴിലുറപ്പ് ജോലിക്കിടെ കണ്ടത് കൂറ്റൻ രാജവെമ്പാല, വനം വകുപ്പ് ജീവനക്കാരെത്തി പിടികൂടി

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.