പാലക്കാട്: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പാലക്കാട് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സ്വപ്നയുടെ സമ്പർക്ക പട്ടിക പുറത്ത് വിടണമെന്ന് യൂത്ത് കോൺഗ്രസ് സമരത്തിൽ ഷാഫി പറമ്പിൽ എം.എൽ.എ ആവശ്യപ്പെട്ടു. സ്വർണക്കടത്തിൽ സ്വപ്നയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടാൽ സമ്പർക്കപ്പട്ടികയിൽ മുഖ്യമന്ത്രിയും ഉന്നതരുമുണ്ടാകുമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. പിണറായി വിജയൻ ഐ.ടി വകുപ്പ് ഒഴിയണമെന്നും സ്വർണക്കടത്ത് കേസിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. സംസ്ഥാനത്തെ മന്ത്രിമാർക്കടക്കം സ്വപ്നയുമായി ബന്ധമുണ്ടെന്ന് യുവമോർച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു.
പാലക്കാട് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രതിഷേധം - സി കൃഷ്ണകുമാർ
സ്വപ്നയുടെ സമ്പർക്ക പട്ടിക പുറത്ത് വിടണമെന്ന് യൂത്ത് കോൺഗ്രസ് സമരത്തിൽ ഷാഫി പറമ്പിൽ എം.എൽ.എ ആവശ്യപ്പെട്ടു.
![പാലക്കാട് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രതിഷേധം YOUTH CONGRESS YUVAMORCHA PROTEST PALAKKAD പാലക്കാട് യൂത്ത് കോൺഗ്രസ് യുവമോർച്ച പ്രതിഷേധം പാലക്കാട് യൂത്ത് കോൺഗ്രസ് സി കൃഷ്ണകുമാർ ഷാഫി പറമ്പിൽ എം.എൽ.എ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7928629-thumbnail-3x2-palakkad.jpg?imwidth=3840)