പാലക്കാട്: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുഹൈലിന് വെട്ടേറ്റ സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മൗന പ്രതിഷേധം സംഘടിപ്പിച്ചു. എംഎല്‍എ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിലാണ് പാലക്കാട് എസ്.പി ഓഫീസ് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.
മുഖ്യമന്ത്രി അക്രമങ്ങൾക്ക് ഇപ്പോഴും പ്രചോദനം നൽകുകയാണെന്നും കൊവിഡ് കാലത്ത് രാഷ്ട്രീയം പറയരുതെന്ന് പറയുന്ന സിപിഎമ്മും മുഖ്യമന്ത്രിയും അക്രമങ്ങൾക്ക് എതിരെ മൗനം പാലിക്കുകയാണെന്നും ഷാഫി പറമ്പിൽ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.