രമ്യ ഹരിദാസിനെതിരായ പരാമർശത്തിൽ വിശദീകരണവുമായി എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ. പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും രമ്യ ഹരിദാസിനെ സഹോദരിയായി കാണുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു. വ്യക്തിഹത്യ ഉദ്ദേശിച്ചിട്ടില്ല. വിചാരിക്കാത്ത അർഥം നൽകിയത് യുഡിഎഫ് ആണ്. പാണക്കാട് എത്തുന്നവർ വിജയിക്കില്ല എന്നാണ് ഉദ്ദേശിച്ചത്. കോൺഗ്രസും ലീഗും തോൽക്കുമെന്നാണ് ഉദ്ദേശിച്ചത്. ആരെയും മോശപ്പെടുത്തുന്ന പ്രസ്ഥാനമല്ല സിപിഎം. എന്നാൽ രാഷ്ട്രീയ നിലപാടിലെ വ്യത്യസ്തത കാർക്കശ്യത്തോടെ വിമർശിക്കുന്നത് തുടരുമെന്നും വിജയ രാഘവൻ പറഞ്ഞു.
വിവാദ പരാമർശം; വിശദീകരണവുമായി വിജയരാഘവൻ - a vijayarakhavan
രമ്യ ഹരിദാസിനെ സഹോദരിയായി കാണുന്നുവെന്ന് വിജയരാഘവന്‍
രമ്യ ഹരിദാസിനെതിരായ പരാമർശത്തിൽ വിശദീകരണവുമായി എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ. പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും രമ്യ ഹരിദാസിനെ സഹോദരിയായി കാണുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു. വ്യക്തിഹത്യ ഉദ്ദേശിച്ചിട്ടില്ല. വിചാരിക്കാത്ത അർഥം നൽകിയത് യുഡിഎഫ് ആണ്. പാണക്കാട് എത്തുന്നവർ വിജയിക്കില്ല എന്നാണ് ഉദ്ദേശിച്ചത്. കോൺഗ്രസും ലീഗും തോൽക്കുമെന്നാണ് ഉദ്ദേശിച്ചത്. ആരെയും മോശപ്പെടുത്തുന്ന പ്രസ്ഥാനമല്ല സിപിഎം. എന്നാൽ രാഷ്ട്രീയ നിലപാടിലെ വ്യത്യസ്തത കാർക്കശ്യത്തോടെ വിമർശിക്കുന്നത് തുടരുമെന്നും വിജയ രാഘവൻ പറഞ്ഞു.
remiya haridas
Conclusion: