പാലക്കാട്: ചങ്ങരംകുളം ആലംകോട് പഞ്ചായത്തിലെ വെറ്ററിനറി ആശുപത്രിയിലെ ഫീൽഡ് ഓഫിസർ ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. ചങ്ങരംകുളം പൊലീസ് സ്റ്റേഷനു സമീപത്തെ വെറ്ററിനറി ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി കോലുകുളങ്ങര രാജീവ് കുമാർ ആണ് (55) മരിച്ചത്.
തിങ്കളാഴ്‌ച ഉച്ചക്ക് ഒരു മണിയോടെ ജോലിസ്ഥലത്ത് കുഴഞ്ഞു വീണ രാജീവ് കുമാറിനെ സഹപ്രവർത്തകർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 25 വർഷത്തോളമായി ചങ്ങരംകുളം മേഖലയിൽ വെറ്ററിനറി ജീവനക്കാരനായിരുന്നു.
ALSO READ: ആലത്തൂരില്‍ വയോധിക കുളത്തില്‍ മരിച്ച നിലയില്‍
ചങ്ങരംകുളം സൺറൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: ശ്യാമ. മകൻ: ജയകൃഷ്ണൻ.