ETV Bharat / city

ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചു, രക്ഷാപ്രവര്‍ത്തനം അന്തിമ ഘട്ടത്തില്‍

തിങ്കളാഴ്‌ച രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം എരിച്ചരത്തെ കൂർമ്പാച്ചിമല കയറിയ യുവാവ് പകൽ രണ്ടോടെയാണ് അപകടത്തിൽപ്പെട്ടത്

ചെറാട് രക്ഷാപ്രവര്‍ത്തനം  ചെറാട് മലയിലെ രക്ഷാദൗത്യം  യുവാവ് മലയില്‍ കുടുങ്ങി  trekker trapped on cherad hill  cherad hill rescue mission  trekker trapped in palakkad hill cleft
ചെറാട് മലയിലെ രക്ഷാദൗത്യം: യുവാവിന്‍റെ അടുത്തെത്തി സൈന്യം, രക്ഷാപ്രവര്‍ത്തനം തുടരുന്നു
author img

By

Published : Feb 9, 2022, 6:51 AM IST

Updated : Feb 9, 2022, 9:18 AM IST

പാലക്കാട്: ചെറാട് മല കയറുന്നതിനിടയിൽ കാൽ വഴുതി വീണ് പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം അവാസനഘട്ടത്തില്‍. ബാബുവിന് രക്ഷപ്രവര്‍ത്തകര്‍ വെള്ളവും ഭക്ഷണവും എത്തിച്ചു. രാവിലെ 9.15ഓടെയാണ് ആശ്വാസ വാര്‍ത്ത പുറത്തുവന്നത്.

ബാബു മലയിടുക്കില്‍ കുടുങ്ങിയിട്ട് 43 മണിക്കൂര്‍ പിന്നിട്ടു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രക്ഷാദൗത്യമാണ് നടക്കുന്നത്. കരസേന സംഘം, പരിചയസമ്പന്നരായ പര്‍വതാരോഹകര്‍, ബെംഗളൂരുവില്‍ നിന്നെത്തിയ പ്രത്യേക സംഘം, വെല്ലിങ്ടണില്‍ നിന്നുള്ള പ്രത്യേക സംഘം എന്നിവര്‍ ലഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലാണ് രക്ഷാദൗത്യം നടക്കുന്നത്.

തിങ്കളാഴ്‌ച രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം എരിച്ചരത്തെ കൂർമ്പാച്ചിമല കയറിയ ചെറാട് സ്വദേശി ബാബു (23) ആണ് പകൽ രണ്ടോടെ അപകടത്തിൽപ്പെട്ടത്. ചെങ്കുത്തായ പാറയിടക്കിലേക്ക്‌ വഴുതിവീണ്‌ ഇടയിൽ കുടുങ്ങുകയായിരുന്നു. ചൊവ്വാഴ്‌ച രാത്രി പത്തുവരെ പൊലീസും ഫയർഫോഴ്‌സും ദുരന്തനിവവാരണ സംഘവും രക്ഷാശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. കൊച്ചിയിൽനിന്ന്‌ നാവികസേനയുടെ ഹെലികോപ്‌റ്റർ എത്തിയെങ്കിലും പരാജയപ്പെട്ടു. ദുരന്തവനിവാരണ സംഘം മലകയറിയെങ്കിലും ശ്രമം വിഫലമായതോടെ ചൊവ്വാഴ്‌ച വൈകീട്ട്‌ തിരിച്ചിറിങ്ങി. തുടര്‍ന്നാണ് ഇന്നലെ രാത്രിയോടെ പ്രത്യേക സൈനിക സംഘം ദൗത്യം ആരംഭിച്ചത്.

നിർത്താതെ രക്ഷാ പ്രവർത്തനം

യുവാവ്‌ മലയിടുക്കിൽ കുടുങ്ങിയതറിഞ്ഞതുമുതൽ രക്ഷിക്കാൻ വിശ്രമമില്ലാത്ത പ്രവർത്തനമാണ്‌ സർക്കാർ നടത്തിയത്‌. പൊലീസ്, ഫയർഫോഴ്‌സ്‌, വനംവകുപ്പ്‌ എന്നിവർക്ക്‌ പുറമെ നാവികസേനയും പർവതാരോഹണ സംഘവും മലമ്പുഴയിൽ എത്തി. ദുര്‍ഘടമായ മലയിടുക്കിൽ നിന്ന്‌ യുവാവിനെ രക്ഷിക്കാൻ നാവിക സേനയുടെ ഹെലികോപ്‌റ്ററിനും കഴിഞ്ഞില്ല. കൊച്ചിയിൽ നിന്ന് നേവൽ എയർക്രാഫ്റ്റ് എത്തി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

കോഴിക്കോട് നിന്ന് പർവ്വതരോഹണ ടീം രാത്രിയോടെ എത്തി. രാത്രി രക്ഷാപ്രവർത്തനത്തിന് പോയ രണ്ട് സംഘവും കാട്ടിൽ തന്നെ കുടുങ്ങി. ചൊവ്വാഴ്‌ച ചകൽ 11നാണ് അവർ തിരിച്ചിറങ്ങിയെത്തിയത്. ഒരുതരത്തിലുള്ള മനുഷ്യസാധ്യ രക്ഷ ശ്രമവും ഫലവത്തല്ലെന്ന ഇവരുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ല കലക്‌ടറുമായി ബന്ധപ്പെട്ട് തൃശൂരിൽ നിന്ന് എൻഡിആർഎഫ് സംഘമെത്തി മലകയറിയെങ്കിലും ശ്രമം വിഫലമായതോടെ ചൊവ്വാഴ്‌ച വൈകീട്ട്‌ തിരിച്ചിറിങ്ങുകയായിരുന്നു.

Read more: ഒന്നര ദിവസമായി പാറയിടുക്കിൽ ; മലയിടുക്കിൽ വീണ യുവാവിനെ രക്ഷിക്കാൻ ശ്രമം തുടരുന്നു

Last Updated : Feb 9, 2022, 9:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.