പാലക്കാട് : പത്തുവർഷം ഒറ്റമുറിയിൽ ലോകമറിയാതെ കഴിഞ്ഞ റഹ്മാനും സജിതയും ഇനി ഭാര്യാഭർത്താക്കന്മാർ. ഇരുവരും ഔദ്യോഗികമായി വിവാഹിതരായി. നെന്മാറ എംഎൽഎ കെ ബാബുവിന്‍റെ സാന്നിധ്യത്തില്‍ പാലക്കാട് നെന്മാറയിലെ സബ് രജിസ്ട്രാർ ഓഫിസില്‍വച്ചായിരുന്നു വിവാഹം.
പുരോഗമന കലാസാഹിത്യസംഘത്തിന്‍റെ കൊല്ലങ്കോട് ഏരിയ കമ്മിറ്റിയാണ് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. സജിതയെ ആരും കാണാതെ റഹ്മാന്‍ പത്ത് വര്‍ഷം ഒറ്റമുറിയില്‍ പാര്‍പ്പിച്ച സംഭവം വലിയ ശ്രദ്ധ നേടിയിരുന്നു.
അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്മാനും സജിതയും ഇപ്പോൾ വിത്തനശ്ശേരിയിലുള്ള വാടകവീട്ടിലാണ് താമസിക്കുന്നത്. 2010 ഫെബ്രുവരിയിലാണ് റഹ്മാനോടൊപ്പം ജീവിക്കാൻ 18കാരിയായ സജിത വീട് വിട്ടിറങ്ങിയത്.
ഇലക്‌ട്രിക്കൽ ജോലിയും പെയിന്‍റിങ്ങും ചെയ്യുന്ന റഹ്മാനൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ റഹ്മാൻ ആരുമറിയാതെ വീട്ടിലെ മുറിയിൽ താമസിപ്പിക്കുകയായിരുന്നു.