പാലക്കാട്: തൃത്താലയിൽ ക്വാറന്‍റൈൻ ലംഘിച്ച തൃത്താല വികെ കടവ് സ്വദേശിക്കെതിരെ പൊലീസ് കേസടുത്തു. പട്ടാമ്പി മത്സ്യ മാർക്കറ്റിലെ കൊവിഡ് വ്യാപനത്തിന്‍റെ ഭാഗമായാണ് മത്സ്യ തൊഴിലാളിയായ ഇദ്ദേഹത്തോട് ആരോഗ്യവകുപ്പ് ക്വാറന്‍റൈനില്‍ പോകാൻ നിർദേശിച്ചത്. ആരോഗ്യ വകുപ്പിന്‍റെയും ജനമൈത്രി പൊലീസിന്‍റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ക്വാറന്‍റൈൻ വിസിറ്റിന്‍റെ ഭാഗമായി വീട്ടിലെത്തിയപ്പോഴാണ് ഇയാൾ വീട്ടിൽ ഇല്ലാത്ത കാര്യം അറിയുന്നത്. ഉടൻ തന്നെ പൊലീസ് അന്വേഷിച്ചപ്പോൾ സുഹൃത്തിന്‍റെ കൂടെ പുറത്തു പോയതാണെന്ന് കണ്ടെത്തി. ഉടൻ തന്നെ ഇരുവരെയും വിളിച്ചുവരുത്തി ക്വാറന്‍റൈനിൽ പോകാൻ കർശന നിർദേശം നൽകി. ഇയാള്‍ക്കെതിരെ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം തൃത്താല പൊലീസ് കേസെടുത്തു.
ക്വാറന്‍റൈൻ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെതിരെ കേസ്
പട്ടാമ്പി മത്സ്യ മാർക്കറ്റിലെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവാണ് ഹോം ക്വാറന്‍റൈൻ ലംഘിച്ച് സുഹൃത്തിനൊപ്പം കറങ്ങി നടന്നത്.