പാലക്കാട്: പട്ടാമ്പി താലൂക്കിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഭയാനക സാഹചര്യമെന്ന് മന്ത്രി എ.കെ ബാലൻ. അതിനാൽ പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പൊലീസ്, ഫയർഫോഴ്സ്, ആശുപത്രി, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. പൊതുഗതാഗതം അനുവദിക്കില്ലെന്നും അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
സമരങ്ങൾ നടത്തി നിയന്ത്രണങ്ങളെ വെല്ലുവിളിച്ചതിനാലാണ് ഈ സ്ഥിതി ഉണ്ടായതെന്ന് മന്ത്രി എ.കെ ബാലൻ പാലക്കാട് പറഞ്ഞു.