പാലക്കാട്: ലോക്ക് ഡൗൺ പ്രതിസന്ധികൾക്കിടയിലും പാലക്കാട് ജില്ലയിൽ നെല്ലുസംഭരണം മുന്നേറുന്നു. 95000 മെട്രിക് ടൺ നെല്ല് ഇതിനോടകം സംഭരിച്ചിട്ടുണ്ട്. 11830 കർഷകർക്ക് 98.9 കോടി രൂപയും ഇതിനകം വിതരണം ചെയ്തു. കൊയ്ത നെല്ലിന്‍റെ 70 ശതമാനവും സംഭരിച്ചു. കഴിഞ്ഞതവണത്തെ രണ്ടാം വിളയ്ക്ക് 1.45 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇത്തവണയും 1.4 ലക്ഷം മുതൽ 1.45 ലക്ഷം മെട്രിക് ടൺ വരെ സംഭരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവശ്യ സർവീസായി പ്രഖ്യാപിച്ചതിനാൽ നെല്ലടുക്കാൻ വരുന്ന വാഹനങ്ങൾക്ക് തടസമില്ല.
പാലക്കാട് 95000 മെട്രിക് ടൺ നെല്ല് സംഭരിച്ചു - palakkad latest news
കൊയ്ത നെല്ലിന്‍റെ 70 ശതമാനവും സംഭരിച്ചു. കഴിഞ്ഞതവണത്തെ രണ്ടാം വിളയ്ക്ക് 1.45 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്.