പാലക്കാട് : പാലക്കാട് മുതുതലയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്. രണ്ട് പട്ടാമ്പി സ്വദേശികൾക്കും അഞ്ച് മുതുതല സ്വദേശികൾക്കുമാണ് കടിയേറ്റത്. ഇവരെ കൊപ്പം ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പരിഭ്രാന്തി പരത്തിയ പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു.
Also read: പാലക്കാട് അച്ഛൻ മകനെ കൊലപ്പെടുത്തി; കൊലപാതകം മദ്യലഹരിയിലെന്ന് സംശയം
പട്ടിയുടെ ജഡം മണ്ണുത്തി വെറ്റിനറി ആശുപത്രിയിലെത്തിച്ച് പോസ്റ്റ് മോർട്ടം നടത്തി പേ വിഷബാധ സ്ഥിരീകരിച്ചു. പ്രദേശത്തെ തെരുവ് നായകളെയും വളർത്ത് മൃഗങ്ങളെയും പേപ്പട്ടി കടിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിയ്ക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.