ETV Bharat / city

വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയ്ക്ക്‌ തെരുവ്‌ നായയുടെ കടിയേറ്റു - ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിക്ക്‌ തെരുവ്‌ നായയുടെ കടിയേറ്റു

പറമ്പിൽ കളിക്കുകയായിരുന്ന നാസുവയസുകാരിയെയാണ് പേപ്പട്ടി കടിച്ചത്. പ്രദേശവാസികൾ നായയെ അടിച്ച്‌ കൊന്നു.

palakkad mad dog attack  വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയ്ക്ക്‌ തെരുവ്‌ നായയുടെ കടിയേറ്റു  കുട്ടിയ്ക്ക്‌ തെരുവ്‌ നായയുടെ കടിയേറ്റു  വാളയാറിൽ നാലുവയസുകാരിയ്‌ക്ക് തെരുവ്‌ നായയുടെ കടിയേറ്റു  ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിക്ക്‌ തെരുവ്‌ നായയുടെ കടിയേറ്റു  തെരുവ്‌ നായ ആക്രമണം
വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയ്ക്ക്‌ തെരുവ്‌ നായയുടെ കടിയേറ്റു
author img

By

Published : Apr 15, 2022, 9:46 AM IST

പാലക്കാട്: വാളയാർ ഡാം റോഡിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിക്ക്‌ തെരുവ്‌ നായയുടെ കടിയേറ്റു. വാളയാർ ഡാം റോഡിൽ പുല്ലു വെട്ടൽ ജോലിക്കായി എത്തിയ ബിഹാർ സ്വദേശികളായ പ്രകാശ്‌-ദേവി ദമ്പതികളുടെ മകൾ ഭാഗ്യക്കാണു (4) തെരുവ്‌ നായയുടെ കടിയേറ്റത്‌. വെള്ളിയാഴ്‌ച (15.04.2022) രാവിലെയാണ് സംഭവം.

പ്രകാശും ദേവിയും പ്രദേശത്തെ പറമ്പിൽ ജോലി ചെയ്യുകയായിരുന്നു. പറമ്പിൽ കളിക്കുകയായിരുന്ന ഭാഗ്യയെ നായ കടിച്ച്‌ ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി നായയെ അടിച്ച്‌ കൊന്നു. കഴിഞ്ഞ ഒരാഴ്‌ചയായി പ്രദേശവാസികൾക്ക്‌ ഭീഷണിയായ പേപ്പട്ടിയാണു ഇതെന്ന് വാർഡ്‌ മെമ്പർ ആൽബർട്ട്‌ എസ്‌ കുമാർ പറഞ്ഞു. പരിക്കേറ്റ ഭാഗ്യയെ വാളയാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.