ETV Bharat / city

പാലക്കാട് ജൈന ക്ഷേത്രം; ചില ചരിത്ര ശേഷിപ്പുകള്‍

ക്ഷേത്രത്തിന് 2000 വർഷത്തിലധികം പഴക്കം. 24 തീർഥങ്കരന്മാരിൽ എട്ടാമനായ ചന്ദ്രപ്രഭ തീർഥങ്കരന്‍റെ പേരിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.

author img

By

Published : Jul 17, 2019, 2:58 AM IST

Updated : Jul 17, 2019, 4:25 AM IST

പാലക്കാട് ജൈന ക്ഷേത്രം

പാലക്കാട്: ജൈനമതം ഒരു കാലത്ത് ഇന്ത്യയാകെ പടർന്നു പന്തലിച്ചിരുന്നു. അതിന്‍റെ വേരുകൾ കേരളവും തമിഴ്‌നാടും അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വരെ ആഴ്ന്നിറങ്ങിയിട്ടുണ്ടെന്നത് അധികമാർക്കും അറിയാത്ത ചരിത്രമാണ്. ബാഹ്യ ഇടപെടൽ കൊണ്ടും ആന്തരിക ജീർണതകൾ കൊണ്ടും ഒരു ചെറുന്യൂനപക്ഷമായി മാറിയെങ്കിലും ജൈനമതത്തിന്‍റെ ചില ചരിത്രശേഷിപ്പുകൾ കേരളത്തിലുമുണ്ട്.

പാലക്കാട് ജൈന ക്ഷേത്രം; ചില ചരിത്ര ശേഷിപ്പുകള്‍

അതിലൊന്നാണ് പാലക്കാട് ജൈന ക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതനമായ ജൈന ക്ഷേത്രമാണിത്. 2000 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രം 24 തീർഥങ്കരന്മാരിൽ എട്ടാമനായ ചന്ദ്രപ്രഭ തീർഥങ്കരന്‍റെ പേരിലാണ് നിർമിച്ചിരിക്കുന്നത്. ക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് പറയപ്പെടുന്ന കഥ ഇങ്ങനെയാണ്. എഡി ഒന്നാം നൂറ്റാണ്ടിൽ മൈസൂർ സ്വദേശികളായ മൂന്ന് വജ്ര വ്യാപാരികൾ ഇതുവഴി കച്ചവടത്തിനെത്തി. അവരിലൊരാൾ അവിചാരിതമായി മരണപ്പെട്ടു. ദുഖിതരായ സഹോദരങ്ങള്‍ ഏലാചാര്യനെന്ന ജൈന മഹർഷിയുടെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രം നിർമിച്ചെന്നാണ് വിശ്വാസം. പതിനാറാം നൂറ്റാണ്ടിൽ ക്ഷേത്രപുനരുദ്ധാരണം നടത്തിയതായി തെളിവുകളുണ്ട്.

ജൈന ബസ്തി ദേവസ്വം ട്രസ്റ്റിന് കീഴിലാണ് ഇപ്പോൾ ക്ഷേത്രം സംരക്ഷിക്കപ്പെടുന്നത്. ക്ഷേത്രപരിപാലനത്തിനായി ട്രസ്റ്റ് നിയോഗിച്ച ഒരു കുടുംബവും പൂജകൾക്കായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ പുരോഹിത കുടുംബവും മാത്രമാണ് ഇപ്പോൾ ഇവിടെ ജൈനവിഭാഗക്കാരായി ഉള്ളത്.
ആദ്യകാലങ്ങളിൽ ഏകദേശം നാനൂറോളം ജൈനകുടുംബങ്ങൾ ഇവിടെ ഉണ്ടായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട് ടിപ്പുവിന്‍റെ പടയോട്ടകാലത്ത് കൂട്ടത്തോടെയും ഒറ്റക്കും മറ്റിടങ്ങളിലേക്ക് പലായനം ചെയ്തുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ ടിപ്പുവിന്‍റെ പടയോട്ടം മാത്രമല്ല ബ്രാഹ്മണാധിപത്യത്തിന്‍റെ സ്വാധീനവും ജൈന മതത്തിന്‍റെ ശോഷണത്തിന് കാരണമായി എന്നതും ആരും പറയാതെ പറയുന്ന ചരിത്രമാണ്. കാലം പലതും തല്ലിക്കെടുത്തിയെങ്കിലും വാസ്തുവിദ്യാ വൈഭവം കൊണ്ട് അത്ഭുതപ്പെടുത്തുന്ന പുരാതന ക്ഷേത്രങ്ങളും നമ്മുടെ സാംസ്കാരിക പരിസരങ്ങളെ സമ്പന്നമാക്കിയ നിരവധി ജീവിതമാതൃകകളും ജൈനമതം കേരളത്തിന് സംഭാവന ചെയ്തിട്ടുണ്ട്.

Intro:നൂറ്റാണ്ടുകൾ പഴക്കമുള്ള പാലക്കാട്ടെ ജൈനക്ഷേത്രം

Body:ആഘോഷങ്ങളും ആഡംബരങ്ങളും ത്യജിച്ച് ലളിത ജീവിതത്തിലും അഹിംസയിലും വിശ്വസിക്കാൻ ഉദ്ഘോഷിച്ച് ഇന്ത്യയാകെ ഒരു കാലത്ത് പടർന്നു പന്തലിച്ച മതമാണ് ജൈനമതം. അതിൻറെ വേരുകൾ കേരളവും തമിഴ്നാടും അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വരെ അഴ്ന്നിറങ്ങിയിട്ടുണ്ടെന്നത് അധികമാർക്കും അറിയാത്ത ചരിത്രമാണ്. ബാഹ്യ ഇടപെടൽ കൊണ്ടും ആന്തരിക ജീർണതകൾ കൊണ്ടും ഒരു ചെറുന്യൂനപക്ഷമായി മാറിയെങ്കിലും ജൈനമതത്തിൻറെ ചില ചരിത്രശേഷിപ്പുകൾ കേരളത്തിലുമുണ്ട്.
അതിലൊന്നാണ് പാലക്കാട് ജൈന ക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതനമായ ജൈന ക്ഷേത്രമാണിത്. 2000 വർഷത്തിലധികം പഴക്കം കണക്കാക്കപ്പെടുന്നു. 24 തീർത്ഥങ്കരന്മാരിൽ എട്ടാമനായ ചന്ദ്രപ്രഭ തീർത്ഥങ്കരൻറെ
പേരിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. എഡി ഒന്നാം നൂറ്റാണ്ടിൽ മൈസൂർ സ്വദേശികളായ മൂന്ന് വജ്ര വ്യാപാരികൾ ഇതുവഴി കച്ചവടത്തിനെത്തുകയും അവരിലൊരാൾ ഇവിടെവെച്ച് അവിചാരിതമായി മരണപ്പെടുകയും ചെയ്തു. ദുഃഖിതരായ സഹോദരങ്ങളോട് ഇവിടെ തപസ്സ് ചെയ്തിരുന്ന ഏലാചാര്യനെന്ന ജൈന മഹർഷി ഇവിടെ ഒരു ക്ഷേത്രം നിർമ്മിക്കാനും സമീപത്തുതന്നെ സ്ഥിരതാമസമാക്കുകയും ആവശ്യപ്പെട്ടു. അങ്ങനെയാണ് ഈ ക്ഷേത്രം ഇവിടെ പണി തീർക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ചരിത്രത്തെയും മിത്തിൻറെയും ഭാവനയുടെയും ഒക്കെ അംശം ഈ ഉത്ഭവകഥയ്ക്ക് പിന്നിലുണ്ട്. പതിനാറാം നൂറ്റാണ്ടിൽ ക്ഷേത്രം പുനരുദ്ധാരണം നടത്തിയതായി തെളിവുകളുണ്ട്.

byte rajesh priest

ആദ്യകാലങ്ങളിൽ ഏകദേശം നാനൂറോളം കുടുംബങ്ങൾ ഇവിടെ ഉണ്ടായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട് ടിപ്പുവിൻറെ പടയോട്ടകാലത്ത് പരക്കെ ഉണ്ടായി എന്ന് വിശ്വസിക്കപ്പെടുന്ന ആക്രമണങ്ങളിൽ ക്ഷേത്രത്തിൽ നേരെയും ഇവിടത്തെ വിശ്വാസികൾക്ക് നേരെയും അക്രമമുണ്ടായി എന്ന് പറയപ്പെടുന്നു. അതിനു ശേഷം ഇവിടെ നിന്നും ജൈനമത വിശ്വാസികൾ കൂട്ടത്തോടെയും ഒറ്റയ്ക്കും മറ്റിടങ്ങളിലേക്ക് പലായനം ചെയ്തുവത്രേ. എന്നാൽ ടിപ്പുവിൻറെ പടയോട്ടം മാത്രമല്ല ബ്രാഹ്മണാധിപത്യത്തിൻറെ സ്വാധീനവും ഈ മതത്തിൻറെ ശോഷണത്തിനു കാരണമായി എന്നതെ ആരും പറയാതെ പറയുന്ന ചരിത്രമാണ്. കാലം പലതും തല്ലിക്കെടുത്തി എങ്കിലും വാസ്തുവിദ്യാ വൈഭവം കൊണ്ട് അത്ഭുതപ്പെടുത്തുന്ന പുരാതന ക്ഷേത്രങ്ങളും നമ്മുടെ സാംസ്കാരിക പരിസരങ്ങളെ സമ്പന്നമാക്കിയ നിരവധി ജീവിതമാതൃകകളും ജൈനമതം കേരളത്തില് സംഭാവന ചെയ്തിട്ടുണ്ട്. ജൈന ബസ്തി ദേവസ്വം ട്രസ്റ്റിന് കീഴിലാണ് ഇപ്പോൾ ഇവിടം സംരക്ഷിക്കപ്പെടുന്നത്. ക്ഷേത്രത്തിലെ പരിപാലനത്തിനായി ട്രസ്റ്റ് നിയോഗിച്ച ഒരു കുടുംബവും പൂജകൾക്കായി തമിഴ്നാട്ടിൽ നിന്നെത്തിയ പുരോഹിത കുടുംബവും മാത്രമാണ് ഇപ്പോൾ ഇവിടെ ജൈനമത വിഭാഗക്കാരായി ഉള്ളത്

Conclusion:ഇ ടി വി ഭാരത് പാലക്കാട്
Last Updated : Jul 17, 2019, 4:25 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.