പാലക്കാട്: ജില്ലയിൽ 51പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നു വന്ന എട്ട് പേർക്കും വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്കും സമ്പർക്കത്തിലൂടെ ഒരാൾക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കുമാണ് വൈറസ് ബാധിച്ചിരിക്കുന്നത്. പട്ടാമ്പിയിൽ നടത്തിയ പരിശോധനയിൽ ആന്‍റിജൻ ടെസ്റ്റിലൂടെ കണ്ടെത്തിയ 38 പേർക്ക് ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ എറണാകുളത്തും കണ്ണൂരിലുമായാണ് ചികിത്സയിലുള്ളത്. 45 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 329 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ ജില്ലകളിലും മൂന്നുപേർ എറണാകുളത്തും ചികിത്സയിലുണ്ട്.
പാലക്കാട് 51 പേര്‍ക്ക് കൂടി കൊവിഡ് - palakkad news
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 329 ആയി.