ETV Bharat / city

മാലിന്യ സംസ്കരണത്തിൽ പാലക്കാട് നഗരസഭയുടെ ഇരട്ടത്താപ്പ്

മഞ്ഞക്കുളം വലിയങ്ങാടി, മേലാമുറി ബൈപ്പാസ്, വലിയങ്ങാടി, ചക്കാന്തറ, സ്റ്റേഡിയം, മാട്ടു മന്ത ശ്മശാനം എന്നിവിടങ്ങളെല്ലാം മാലിന്യ കേന്ദ്രങ്ങളായി മാറി

മാലിന്യ സംസ്കരണത്തിൽ പാലക്കാട് നഗരസഭയുടെ ഇരട്ടത്താപ്പ്
author img

By

Published : Jul 27, 2019, 4:27 AM IST

പാലക്കാട്: നഗരത്തിലെ മാലിന്യസംസ്കരണത്തിൽ നഗരസഭയുടെ ഇരട്ടത്താപ്പ്. നഗരത്തിന്‍റെ മുക്കിലും മൂലയിലും കുമിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കാൻ നടപടി സ്വീകരിക്കാതെ പുതിയ പ്രഖ്യാപനവുമായി രംഗത്ത് വന്ന നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തം. വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ നേരിട്ട് ശേഖരിച്ച് സംസ്കരിക്കുമെന്നാണ് നഗരസഭ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് ഇരട്ടത്താപ്പാണെന്നും ആദ്യം നീക്കം ചെയ്യേണ്ടത് ടൗണിൽ കുമിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങളാണെന്നുമാണ് നാട്ടുകാരുടെയും പ്രതിപക്ഷ അംഗങ്ങളുടെയും നിലപാട്.

മാലിന്യ സംസ്കരണത്തിൽ പാലക്കാട് നഗരസഭയുടെ ഇരട്ടത്താപ്പ്

മഞ്ഞക്കുളം വലിയങ്ങാടി, മേലാമുറി ബൈപ്പാസ്, വലിയങ്ങാടി, ചക്കാന്തറ, സ്റ്റേഡിയം, മാട്ടു മന്ത ശ്മശാനം എന്നിവിടങ്ങളെല്ലാം മാലിന്യ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. പാലക്കാട് ജില്ലാ ആശുപത്രിയുടെ മുന്നിലെ നഗരസഭാ കോമ്പൗണ്ടിലും മാലിന്യങ്ങൾ ചാക്കിൽ കെട്ടി കൂട്ടിയിട്ടിരിക്കുകയാണ്. മഴ പെയ്തതോടെ ഇവയിൽ നിന്നുള്ള മലിന ജലം റോഡുകളിലേക്കും ഒഴുക്കുന്നുണ്ട്. മാലിന്യങ്ങള്‍ നിറഞ്ഞതിനാല്‍ തെരുവുനായകളുടെ ശല്യവും പ്രദേശത്തുണ്ട്. നഗരസഭയിലെ ആരോഗ്യസ്ഥിരം സമിതിയും പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നും പരാതിയുണ്ട്.

Intro:മാലിന്യ സംസ്ക്കരണത്തിൽ നഗരസഭയുടെ ഇരട്ടത്താപ്പ്

Body:പാലക്കാട് നഗരത്തിന്റെ മുക്കിലും മൂലയിലും കുമിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കാൻ നടപടി സ്വീകരിക്കാതെ പുതിയ പ്രഖ്യാപനവുമായി രംഗത്ത് വന്ന നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തം. വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ നേരിട്ട് ശേഖരിച്ച് സംസ്ക്കരിക്കുമെന്നാണ് നഗരസഭയുടെ പുതിയ തീരുമാനം.
എന്നാൽ ഇത് ഇരട്ടത്താപ്പാണെന്നും ആദ്യം നീക്കം ചെയ്യേണ്ടത് ടൗണിൽ കുമിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങളാണെന്നുമാണ് നാട്ടുകാരുടെയും പ്രതിപക്ഷ അംഗങ്ങളുടെയും നിലപാട്.

ബൈറ്റ് - അബ്ദുൾ ഷുക്കൂർ പ്രതിപക്ഷ കൗൺസിലർ

മഞ്ഞക്കുളം വലിയങ്ങാടി, മേലാമുറി ബൈപ്പാസ്, വലിയങ്ങാടി, ചക്കാന്തറ, സ്റ്റേഡിയം, മാട്ടു മന്ത ശ്മശാനം എന്നിവിടങ്ങളെല്ലാം മാലിന്യ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. പാലക്കാട് ജില്ലാ ആശുപത്രിയുടെ മുന്നിലെ നഗരസഭാ കോമ്പൗണ്ടിലും മാലിന്യങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കുന്നുകൂട്ടിയിട്ടിരിക്കുന്നു. മഴ പെയ്തതോടെ ഇവയിൽ നിന്നുള്ള മലിന ജലം റോഡുകളിലേക്കും ഒഴുക്കുന്നുണ്ട്. മാലിന്യങ്ങളുടെ സമീയം തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കളുടെ ശല്യവും വർദ്ധിച്ചിരിക്കുകയാണ്. നഗരസഭയിലെ ആരോഗ്യസ്ഥിരം സമിതിയും പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന് പരാതിയുണ്ട്.

Conclusion:ഇ ടി വി ഭാരത് പാലക്കാട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.